ട്രംപ്–മോദി കൂടികാഴ്ച: എച്ച്1 ബി വിസ ചർച്ചയാവില്ല
text_fieldsന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപുമായുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടികാഴ്ചയിൽ എച്ച്1 ബി വിസ പ്രശ്നം ചർച്ചയാവില്ല. പ്രധാനമായും ഇരു രാജ്യ നേതാക്കളും ചർച്ച ചെയ്യേണ്ട വിഷയങ്ങളുടെ കൂട്ടത്തിൽ എച്ച് 1 ബി വിസ പ്രശ്നം ഉൾപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ െഎ.ടി മേഖലയെ സംബന്ധിച്ചിടത്തോളം നിരാശ പകരുന്നതാണ് ഇൗ തീരുമാനം.
യു.എസിൽ നിന്ന് ഡ്രോൺ വാങ്ങുന്നത് സംബന്ധിച്ച കരാർ, പ്രതിരോധ സഹകരണം, കാലവസ്ഥ വ്യതിയാനം സംബന്ധിച്ച അമേരിക്കൻ നിലപാട് ഇതൊക്കെയാവും കൂടികാഴ്ചയിലെ പ്രധാന വിഷയങ്ങൾ. നേരത്തെ അമേരിക്കയിലെ ജനങ്ങളുടെ ജോലികൾ സംരക്ഷിക്കുന്നതിനായി എച്ച് 1 ബി വിസ നൽകുന്നതിൽ ട്രംപ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യൻ െഎ.ടി മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇൗയൊരു സാഹചര്യത്തിലും വിഷയം ചർച്ചാവയുന്നില്ല എന്നതിൽ െഎ.ടി മേഖലക്ക് അതൃപ്തിയുണ്ട്.
അമേരിക്കയുടെ പ്രസിഡൻറായി ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം ആദ്യമായാണ് മോദിയുമായി കൂടികാഴ്ച നടത്തുന്നത്. നേരത്തെ ഇരുവരും ടെലിഫോണിലൂടെ സംഭാഷണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.