കോവിഡ്: ഏഷ്യൻ രാജ്യങ്ങളിൽ വിവേചനങ്ങൾ സൃഷ്ടിക്കുന്നുവെന്ന് റെഡ് ക്രോസ്
text_fieldsന്യൂഡൽഹി: കോവിഡ് ഏഷ്യൻ രാജ്യങ്ങളിൽ വിവേചനങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസും റെഡ് ക്രെസൻറും. കുടിയേറ്റക്കാരും വിദേശികളുമാണ് ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ വിവേചനം നേരിടുന്നതെന്നും റെഡ്ക്രോസ് പഠനത്തിൽ പറയുന്നു.
ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലാണ് സർവേ നടത്തിയത്. കോവിഡിന് കാരണം കുടിയേറ്റക്കാരും ചൈനീസ് വംശജരും വിദേശികളുമാണെന്നാണ് ഈ രാജ്യങ്ങളിൽ നില നിൽക്കുന്ന വിശ്വാസമെന്ന് സർവേ വ്യക്തമാക്കുന്നു. കോവിഡിന് കാരണം ഇവരാണെന്ന പ്രചാരണം വലിയ വിവേചനങ്ങൾക്ക് കാരണമാവുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.വിവിന ഫ്ലക്ക് റോയിട്ടേഴ്സിനോട് പറഞ്ഞു. പല വ്യാജ വാർത്തകളും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ടെന്നും ഇത് നിയന്ത്രിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്തോനേഷ്യയിൽ സർവേയിൽ പങ്കെടുത്ത പകുതി പേരും വിദേശികളെ നിയമങ്ങൾ ലംഘിക്കുന്നവരായാണ് വിലയിരുത്തിയത്. മ്യാൻമറിൽ ചൈനക്കാർക്ക് നേരെയാണ് വിമർശനങ്ങളുടെ മുന നീണ്ടത്. കുടിയേറ്റക്കാരും വിദേശ വിനോദ സഞ്ചാരികളുമാണ് കോവിഡിന് കാരണമെന്നാണ് മലേഷ്യയിൽ സർവേയിൽ പങ്കെടുത്തവരുടെ വിശ്വാസം. ഇറാനിൽ നിന്നെത്തുന്നവരിൽ നിന്ന് കോവിഡ് പകരുന്നുവെന്നാണ് പാകിസ്താനിൽ സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.