Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാനഡയുടെ നയതന്ത്ര...

കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ കുറച്ചത്; ഇന്ത്യയുടെ കാര്യങ്ങളിൽ ഇടപെടൽ തുടർന്നതിനാൽ -മന്ത്രി ജയ്ശങ്കർ

text_fields
bookmark_border
S. Jayashankar
cancel
camera_alt

എ​സ്.ജ​യ്ശ​ങ്ക​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​ത് തു​ട​രു​ന്ന​തി​ൽ ആ​ശ​ങ്ക​യു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​ന​ഡ​യു​ടെ ന​യ​ത​​ന്ത്ര ഉ​​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണ​ത്തി​ൽ തു​ല്യ​ത​വ​രു​ത്താ​ൻ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ. വി​യ​ന്ന ക​ൺ​വെ​ൻ​ഷ​നി​ലു​ണ്ടാ​ക്കി​യ അ​ന്ത​ർ​ദേ​ശീ​യ ച​ട്ട​ത്തി​ൽ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തു​ല്യ​ത​ക്കു​ള്ള വ്യ​വ​സ്ഥ​യു​ണ്ട്. ഇ​ത് പാ​ലി​ക്കാ​നാ​ണ് ഇ​ന്ത്യ ആ​വ​​ശ്യ​പ്പെ​ട്ട​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യി​ലെ ക​നേ​ഡി​യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ച്ചു​രു​ക്കി​യ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും കാ​ന​ഡ​യെ പി​ന്തു​ണ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഇ​ന്ത്യ​യു​ടെ പ്ര​വൃ​ത്തി അ​ന്ത​ർ​ദേ​ശീ​യ നി​യ​മ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്ന് ക​നേ​ഡി​യ​ൻ വി​ദേ​ശ​മ​ന്ത്രി മെ​ലാ​നി ജോ​ളി കു​റ്റ​പ്പെ​ടു​ത്തി​യ​തി​നോ​ട് യോ​ജി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ചെ​യ്ത​ത്. ഇ​തേ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യാ​ൽ ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് വി​സ അ​നു​വ​ദി​ക്കു​മെ​ന്ന് ജ​യ്ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം പ്ര​യാ​സ​മേ​റി​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ക​നേ​ഡി​യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ ചി​ല വി​ഭാ​ഗ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ക്ക് പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഖാ​ലി​സ്താ​നി വി​ഘ​ട​ന​വാ​ദി ഹ​ർ​ദീ​പ് സി​ങ് നി​ജ്ജാ​റി​ന്റെ കൊ​ല​യി​ൽ ഇ​ന്ത്യ​ൻ ഏ​ജ​ന്റു​മാ​ർ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ആ​രോ​പി​ച്ച​തോ​ടെ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​യ​ത്. ട്രൂ​ഡോ​യു​ടെ ആ​രോ​പ​ണ​ത്തി​ന് പ്ര​തി​ക​ര​ണ​മാ​യി ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് വി​സ ന​ൽ​കു​ന്ന​ത് ഇ​ന്ത്യ നി​ർ​ത്തി​വെ​ച്ചു. 41 ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പി​ൻ​വ​ലി​ക്കാ​നും ആ​​വ​ശ്യ​പ്പെ​ട്ടു. 41 ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പി​ൻ​വ​ലി​ച്ച കാ​ന​ഡ ന്യൂ​ഡ​ൽ​ഹി ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ത്തെ എ​ല്ലാ കോ​ൺ​​സു​ലേ​റ്റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ല​​ന്വേ​ഷ​ക​ർ​ക്കും കു​ടി​യേ​റ്റ​ക്കാ​ർ​ക്കും ഇ​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JaishankarIndia NewsCanada's diplomatic staffAffairs of India
News Summary - Reduced Canada's diplomatic staff; Interference in the affairs of India Continued - Minister Jaishankar
Next Story