പുതിയ പാർലമെന്റ് മന്ദിരം സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്ന സാക്ഷാത്കാരം -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ''ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണിത്. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ വികസന യാത്രയിലെ അനശ്വരമുഹൂർത്തമാണിത്. കേവലമൊരു കെട്ടിടം മാത്രമല്ല ഇത്, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണിത്. ഭാരതം വളരുമ്പോൾ ലോകം വളരുന്നു.''-മോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂജ ചടങ്ങിൽ മോദിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർലയും സന്നിഹിതനായിരുന്നു.
പ്രധാനമന്ത്രി എത്തിച്ചേർന്ന ശേഷം ദേശീയ ഗാനാലാപനത്തോടെയാണ് പാർലമെന്റിൽ ചടങ്ങുകൾക്ക് തുടക്കമായത്. പുതിയ പാർലമെന്റിനെകുറിച്ചുള്ള ഹ്രസ്വചിത്രവും ചടങ്ങിനിടെ പ്രദർശിപ്പിച്ചിരുന്നു. ഹർഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രധാനമന്ത്രിയെ ബി.ജെ.പി എം.പിമാർ പാർലമെന്റിലേക്ക് വരവേറ്റത്.
വി.ഡി. സവർക്കറുടെ ജൻമദിനത്തോടനുബന്ധിച്ച് പുതിയ പാർലമെന്റിൽ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പ്രണാമം അർപ്പിച്ച ശേഷം മോദി ലോക്സഭയിലേക്ക് പ്രവേശിച്ചു. 75 രൂപ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗദ്പ് ധൻഖറിന്റെയും സന്ദേശം രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ചു കേൾപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.