കുടിയേറ്റക്കാർക്ക് സ്വാഗതം, നുഴഞ്ഞുകയറ്റക്കാർക്കല്ല; ബംഗാൾ റാലിയിൽ നരേന്ദ്ര മോദി
text_fieldsകുടിയേറ്റക്കാർക്ക് സ്വാഗതമെന്നും നുഴഞ്ഞുകയറ്റക്കാരെ വരവേൽക്കില്ലെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ സന്ദർശനവേളയിൽ കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് ഞായറാഴ്ച നടന്ന മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിനായി യഥാർഥ മാറ്റം കൊണ്ടുവരുമെന്നും അവിടെ കുടിയേറ്റക്കാർക്ക് സ്വാഗതമുണ്ടാകുമെന്നും നുഴഞ്ഞുകയറ്റക്കാർക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ജനങ്ങളുടെ വിശ്വാസം മമത തകർത്തതായി മോദി പറഞ്ഞു.
സംസ്ഥാനത്ത് മാറ്റം വരുത്തുമെന്ന് മമത ബാനർജി വിശ്വസിപ്പിച്ചിരുന്നുവെങ്കിലും അവർ ജനങ്ങളെ ഒറ്റിക്കൊടുത്തു. നന്ദിഗ്രാമിൽ മത്സരിക്കാനുള്ള മമതയുടെ തീരുമാനത്തേയും മോദി പരിഹസിച്ചു. 'കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നിങ്ങൾ (മമത ബാനർജി) ഒരു സ്കൂട്ടിയിൽ കയറിയപ്പോൾ വീഴാതിരുന്നത് നല്ലതാണ്. അല്ലാത്തപക്ഷം, സ്കൂട്ടി നിർമിച്ച സംസ്ഥാനത്തെ നിങ്ങൾ ശത്രുവായി കാണുമായിരുന്നു. നിങ്ങളുടെ സ്കൂട്ടി ഭവാനിപൂരിലേക്ക് പോകുന്നതിനുപകരം നന്ദിഗ്രാമിലേക്ക് തിരിഞ്ഞത് എന്തുകൊണ്ടാണ്? എല്ലാവരേയും ഞാൻ നന്നായി ആശംസിക്കുന്നു. ആരേയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. നന്ദിഗ്രാമിൽ സ്കൂട്ടി വീഴാൻ തീരുമാനിച്ചാൽ എനിക്ക് എന്തുചെയ്യാൻ കഴിയും'-മോദി പറഞ്ഞു.
അടുത്ത 25 വർഷം ബംഗാളിനെ സംബന്ധിച്ച് നിർണായകമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 100 വർഷം ആഘോഷിക്കുേമ്പാൾ ബംഗാൾ അതിൽ മുൻപന്തിയിൽ ഉണ്ടാകണമെന്നും മോദി പറഞ്ഞു. മമതയെ ജനങ്ങൾ ദീതി(ചേച്ചി) എന്നാണ് വിളിച്ചത്. പക്ഷെ അവർ അമ്മായിയെ പോലെയും മരുമകളെപ്പോലെയുമാണ് പെരുമാറിയതെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.