പിടയുന്ന ജീവന് നേരെ കണ്ണടച്ച് ആശുപത്രികൾ; ഖാലിദ് ബംബ്രാണക്ക് ജീവൻ നഷ്ടമായതിങ്ങനെ
text_fieldsമുംബൈ: പനിച്ച് വിറച്ചും ജീവവായുവെടുക്കാൻ ബുദ്ധിമുട്ടിയും മരണവുമായി മല്ലിട്ട പിതാവിനെയും കൊണ്ട് ആ മകൻ മുംബൈയിലെ ആശുപത്രികളുടെ വാതിലുകൾ മാറി മാറി മുട്ടി. എന്നാൽ സൗകര്യക്കുറവിേൻറയും കോവിഡ് സംശയത്തിേൻറയും പേരിൽ ജീവൻ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട ആശുപത്രികൾ കൈയൊഴിഞ്ഞതോടെ തെൻറ പിതാവിെൻറ ജീവെൻറ അവസാന സ്പന്ദനവും നിലക്കുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ ആ മകന് സാധിച്ചുള്ളു. ശനിയാഴ്ച പനി ബാധിച്ച് മുംബൈയിൽ മരിച്ച മലയാളി വ്യവസായി കെ.എസ്. ഖാലിദ് ബംബ്രാണയുടെ മരണം മനുഷ്യത്വം മരവിക്കാത്തവരുടെ ഉള്ളുലക്കുന്നതാണ്.
കഴിഞ്ഞയാഴ്ചയാണ് ബംബ്രാണക്ക് നേരിയ പനി അനുഭവപ്പെട്ടത്. തൊട്ടടുത്തുള്ള ഡോക്ടറെ കാണിക്കുകയും ഡോക്ടർ മരുന്നു കുറിച്ചു നൽകുകയും ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹത്തിെൻറ ആരോഗ്യനില വഷളാവാൻ തുടങ്ങി. പനിയോടൊപ്പം ശ്വാസ തടസവും തുടങ്ങി. ഇതേതുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടുകൂടി ബംബ്രാണയുടെ മകൻ അദ്ദേഹത്തെയുംകൊണ്ട് വീടിനടുത്തുള്ള പ്രിൻസ് അലി ഖാൻ ആശുപത്രിയിെലത്തി. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാൻ ഡോക്ടർ തയാറായില്ല. ഇത്തരം േരാഗികളെ പരിചരിക്കാനാവശ്യമായ സൗകര്യങ്ങളില്ലെന്നായിരുന്നു ഡോക്ടർ നൽകിയ മറുപടിയെന്നും അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയ്ക്കൊള്ളാനാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും ബംബ്രാണയുടെ മകൻ പറയുന്നു.
പ്രിൻസ് അലി ഖാൻ ആശുപത്രി കോവിഡ് രോഗികളെ ചികിത്സിക്കാൻ അധികാരമുള്ള ആശുപത്രിയല്ലാത്തതിനാൽ കോവിഡ് ലക്ഷണങ്ങേളാടുകൂടി വരുന്നവരെ പ്രവേശിപ്പിക്കാൻ നിയമപരമായ തടസമുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
പ്രിൻസ് അലി ഖാൻ ആശുപത്രിയിൽ നിന്ന് മടക്കിയതിനെ തുടർന്ന് ബംബ്രാണയുടെ കുടുംബം അദ്ദേഹത്തിെൻറ ജീവന് വേണ്ടി മുംബൈയിലെ വേറെയും ആശുപത്രികൾക്ക് മുമ്പിൽ കൈ നീട്ടി. ഇതിനിടെ ഒരു ആശുപത്രി അദ്ദേഹത്തെ ആംബുലൻസിൽ അന്ധേരിയിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങി. എന്നാൽ ബംബ്രാണക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ കുടുംബം അത് എതിർത്തു. അവർ സമീപത്തെ മറ്റൊരു ആശുപത്രിയിേലക്ക് അദ്ദേഹത്തെ കൊണ്ടുപോവാൻ തീരുമാനിച്ചു.
ഇതിനിടെ, ജീവൻരക്ഷാ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രിയുണ്ടോ എന്നറിയാൻ ബോംബെ കേരള മുസ്ലിം ജമാ അത്ത് പ്രസിഡൻറ് അബ്ദുറഹ്മാൻ, ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനുമായി (ബി.എം.സി) ബന്ധപ്പെട്ടു. അവർ തിരിച്ചു വിളിച്ച് അറിയിക്കാമെന്ന് ഉറപ്പു നൽകി.
തുടർന്ന് ബംബ്രാണയുമായി കുടുംബം മറ്റൊരു ആശുപത്രിയിലെത്തി. എന്നാൽ അവിടെ വെൻറിലേറ്റർ സൗകര്യമില്ലായിരുന്നു. ഈ സമയം ബംബ്രാണയുടെ ആരോഗ്യ നില കൂടുതൽ വഷളായി. ശ്വാസമെടുക്കാൻ അദ്ദേഹം നന്നേ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് അദ്ദേഹത്തെ വീണ്ടും വേറൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ വെൻറിലേറ്റർ സൗകര്യമുണ്ടായിരുന്നെങ്കിലും അത് കോവിഡ് രോഗികൾക്കായി മാറ്റി വെച്ചതായതിനാൽ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ല.
ഏറ്റവും ഒടുവിലാണ് ബംബ്രാണയേയും കൊണ്ട് കുടുംബം സെൻറ് ജോർജ് ആശുപത്രിയിലെത്തിയത്. അപ്പോഴേക്ക് ബംബ്രാണയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഇതിനിടെ ലീലാവതി ആശുപത്രിയിൽ ഒരു കിടക്ക ഒഴിവുണ്ടെന്നറിയിച്ച് ബി.എം.സിയിൽ നിന്ന് വിളി വന്നു.
‘‘ഞാൻ സെൻറ് ജോർജ്ജ് ആശുപത്രിയിലെത്തുമ്പോൾ ഡോക്ടർമാർ അദ്ദേഹത്തിെൻറ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു. അതിനിടെ അവർ ഞങ്ങളോട് ഒരു ഓക്സിജൻ സിലിണ്ടർ നൽകാൻ ആവശ്യപ്പെട്ടു. ഞങ്ങൾക്ക് ഓക്സിജൻ സിലിണ്ടർ എവിടുന്ന് ലഭിക്കാനാണ് ?. അവർ അദ്ദേഹത്തെ വെൻറിലേറ്റിൽ പ്രവേശിപ്പിച്ചു. പക്ഷേ രാത്രിയോടെ അദ്ദേഹം മരിച്ചു.’’ അബ്ദുറഹ്മാൻ പറഞ്ഞു.
വെൻറിലേറ്റർ ആവശ്യമായി വരുന്ന ഒരു രോഗിക്ക് ജീവൻ രക്ഷാ ഉപകരണങ്ങളോ കിടക്കയോ പ്രേവശനേമാ നൽകാൻ ഇൗ നിലയിലും മുംബൈക്ക് സാധിക്കുന്നില്ലെന്നും ഈശ്വരൻ കനിഞ്ഞില്ലെങ്കിൽ ഈ സാഹചര്യത്തെ നമ്മൾ എങ്ങനെ നേരിടുമെന്നും അബ്ദുറഹ്മാൻ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.