ഹിജാബ് ഒഴിവാക്കാൻ വിസമ്മതിച്ചു; 24 വിദ്യാർഥിനികൾക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: ക്ലാസ് മുറികളിൽ കയറാൻ ഹിജാബ് മാറ്റാൻ വിസമ്മതിച്ച 24 വിദ്യാർഥിനികളെ ഏഴു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ താലൂക്കിലെ ഉപ്പിനഗഡി ഡിഗ്രി കോളജിലെ വിദ്യാർഥികളെയാണ് ക്ലാസിൽ കയറുമ്പോൾ ഹിജാബ് ഒഴിവാക്കാത്തതിന് സസ്പെൻഡ് ചെയ്തത്.
മതപരമായ വസ്ത്രം ധരിച്ച് ക്ലാസ് റൂമിൽ കയറരുതെന്ന കർണാടക സർക്കാറിന്റെ ഉത്തരവ് അനുസരിച്ചാണ് നടപടി. ഹിജാബ് അനുവദിക്കുന്ന കോളജിൽ പഠിക്കാനായി നിരവധി മുസ്ലിം വിദ്യാർഥിനികളാണ് നിലവിൽ പഠിക്കുന്നിടങ്ങളിൽനിന്ന് ടി.സി വാങ്ങുന്നത്. ഹിജാബ് ധരിക്കണമെന്നുണ്ടെങ്കിൽ അത്തരം കോളജുകളിൽ ചേരാൻ ടി.സി നൽകാമെന്ന് കോളജ് മാനേജ്മെന്റും പറയുന്നുണ്ട്.
നേരത്തേ ഉപ്പിനഗഡി ഫസ്റ്റ് ഗ്രേഡ് കോളജിൽ യൂനിഫോമിലെ ഷാൾ കൊണ്ട് തലമറച്ചതിന് ആറു മുസ്ലിം വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തിരുന്നു. ഷാൾ ഹിജാബായി ഉപയോഗിച്ചെന്നും ഇത് കോടതിവിധിയുടെ ലംഘനമാണെന്നുമാണ് കോളജ് അധികൃതരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.