ത്രിശങ്കു സഭ: ബദൽ സർക്കാർ സ്വപ്നങ്ങളിൽ പ്രാദേശിക പാർട്ടികൾ
text_fieldsന്യൂഡൽഹി: വെള്ളിയാഴ്ച അവസാനഘട്ട പ്രചാരണം തീരാനിരിക്കെ കേന്ദ്രത്തിൽ ബി.ജെ.പിയിത ര, കോൺഗ്രസിതര ബദൽ സർക്കാർ രൂപവത്കരിക്കുന്നതിൽ ചേരിതിരിഞ്ഞ നീക്കങ്ങൾ ഉൗർജി തം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരു വഴിക്കും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മറുവഴിക്കും നടത്തുന്ന നീക്കങ്ങളോട് വിവിധ പ്രാേദശിക പാർട്ടി നേ താക്കൾ പൂർണമനസ്സോടെ പ്രതികരിച്ചിട്ടില്ല. എന്നാൽ, നേരമാകുന്നതിനുമുേമ്പ കളത് തിലിറങ്ങി കിങ്മേക്കറാകാനുള്ള ശ്രമങ്ങളിൽതന്നെയാണ് ഇരുവരും.
ബി.ജെ.പിക്ക് തിരിച്ചടി. കോൺഗ്രസിന് അതിനുതക്ക മുന്നേറ്റമില്ല. ഇത്തരത്തിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ത്രിശങ്കു സഭ വരുമെന്നാണ് പൊതുവെ വിലയിരുത്തലുകൾ. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസോ ബി.ജെ.പിയോ നയിക്കാത്ത, പ്രാദേശിക കക്ഷികളിൽനിന്നൊരാൾ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുവരുന്നതിെൻറ സാധ്യതകൾ തേടിയാണ് മൂന്നാം ചേരിക്കുവേണ്ടിയുള്ള കരുനീക്കങ്ങൾ. ഇതിനകം കളത്തിലിറങ്ങിയ നായിഡുവോ റാവുവോ അല്ല, മായാവതിയോ മമത ബാനർജിയോ അത്തരമൊരു മുന്നണിയെ നയിക്കാനാണ് സാധ്യതയെന്നിരിക്കെ തന്നെയാണ് ശ്രമങ്ങൾ.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെയും തിങ്കളാഴ്ച ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെയും കണ്ട തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിെൻറ ശ്രമങ്ങളുടെ ആത്മാർഥതയിൽ പരക്കെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. റാവു ബി.ജെ.പിയെയാണ് ആത്യന്തികമായി സഹായിക്കുകയെന്ന സംശയങ്ങളാണ് ഉയരുന്നത്. അതുകൊണ്ടുതന്നെ പ്രതികരണങ്ങൾക്ക് തണുപ്പ്. ചന്ദ്രബാബു നായിഡുവിനോട് ഇതല്ല സമയം, വോെട്ടടുപ്പു കഴിയെട്ട എന്നാണ് മമതയും മറ്റു പല നേതാക്കളും ഉപദേശിച്ചത്.
ബി.ജെ.പിക്കോ കോൺഗ്രസിനോ കിട്ടുന്നതിനേക്കാൾ സീറ്റ് രണ്ടു പാർട്ടികളുമായും സഖ്യമുണ്ടാക്കാത്ത പ്രാദേശിക പാർട്ടികൾക്കെല്ലാംകൂടി കിട്ടുമെന്ന പ്രതീക്ഷയിൽ ഉൗന്നിയാണ് ബദൽ സർക്കാറിനുവേണ്ടിയുള്ള ചുവടുവെപ്പുകൾ. അത്തരമൊരു സന്ദർഭത്തിൽ ബി.ജെ.പിയെ പുറത്താക്കുക എന്ന പ്രധാന ദൗത്യത്തിൽ കോൺഗ്രസ് മൂന്നാംചേരിയെ പിന്തുണക്കാൻ നിർബന്ധിതമാവുമെന്നാണ് ഇൗ ചേരിയുടെ കണക്കുകൂട്ടൽ. വേണ്ടിവന്നാൽ ബി.ജെ.പിയുടെ പിന്തുണ സ്വീകരിച്ച് മൂന്നാംചേരി നേതാവായി മാറാനാകുമോ എന്ന ശ്രമങ്ങളാണ് ചന്ദ്രബാബു നായിഡുവിേൻറതെന്നു പറയുന്നു.
ബി.ജെ.പിയുമായോ കോൺഗ്രസുമാേയാ സഖ്യത്തിലില്ലാത്ത പ്രമുഖ പ്രാദേശിക പാർട്ടികൾ ഇവയാണ്: ബി.എസ്.പി, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി, ടി.ആർ.എസ്, ആം ആദ്മി പാർട്ടി, സി.പി.എം, സി.പി.െഎ. ഇവരും സമാന ചിന്താഗതിക്കാരായ ചെറു പാർട്ടികളും സഖ്യങ്ങൾ വിട്ടുവരാൻ താൽപര്യമുള്ളവരും ചേർന്ന് 150നും 200നും ഇടക്കു സീറ്റു പിടിച്ചാൽ ബി.ജെ.പിയിതര, കോൺഗ്രസിതര മുന്നണി സർക്കാർ യാഥാർഥ്യമായെന്നു വരും.
ബി.ജെ.പിയും കോൺഗ്രസും പിടിക്കുന്ന സീറ്റിനേക്കാൾ പ്രാദേശിക പാർട്ടികൾക്ക് സീറ്റുകിട്ടുമെന്ന പ്രതീക്ഷ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രകടിപ്പിച്ചു. പ്രാദേശിക കക്ഷികളിൽനിന്ന് രാജ്യത്ത് പ്രധാനമന്ത്രി ഉണ്ടായിട്ടുണ്ടെന്നും ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.