‘ക്ഷമിക്കണം, നീതിക്കായി കാത്തുനിർത്തിയതിന്’
text_fieldsചെന്നൈ: റോഡപകടത്തിൽ മകൻ മരിച്ച മാതാവ് നടത്തിയ കാൽനൂറ്റാണ്ട് നീണ്ട പോരാട്ടം നീതിപൂർവം അവസാനിപ്പിച്ച് കോടതി. ‘ക്ഷമിക്കണം, താങ്കളുടെ അവകാശത്തിനായി ഇത്രയും കാലം കാത്തുനിർത്തിയതിന്’ എന്ന മാപ്പപേക്ഷയോടെയാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. നഷ്ടപരിഹാരമായ 3,47,000 രൂപയും അതിെൻറ പലിശയും അടക്കം നൽകാനും മദ്രാസ് ഹൈകോടതി ജസ്റ്റിസ് എൻ. ശേഷസായി വിധിച്ചു.
1993 േമയ് 18നാണ് റോഡപകടത്തിൽ ട്രക്ക് ഡ്രൈവർ ലോകേശ്വരൻ മരണമടഞ്ഞത്. ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അന്ന് മാതാവ് തൊഴിലാളിനഷ്ടപരിഹാരനിയമം വെച്ച് കോമ്പിറ്റെൻറ് അതോറിറ്റിയെ(കമീഷണർ) സമീപിച്ചെങ്കിലും അവർക്ക് നഷ്ടപരിഹാരം നിഷേധിക്കുകയായിരുന്നു. തുടർന്ന് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിനെ സമീപിച്ചു. 3.47 ലക്ഷം രൂപയും അതിെൻറ 7.5 ശതമാനം പലിശയും നൽകാൻ ൈട്രബ്യൂണൽ വിധിച്ചു. എന്നാൽ, ഇൻഷുറൻസ് കമ്പനി ഇതിനെതിരെ അപ്പീൽ നൽകി.
നേരേത്ത മറ്റൊരു ഫോറത്തെ സമീപിെച്ചന്നും രണ്ടുതവണ നഷ്ടപരിഹാരം തേടാൻ പാടില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു അത്. ഒടുവിൽ മദ്രാസ് ഹൈകോടതി, മോേട്ടാർ ആക്സിഡൻറ്സ് െക്ലയിം അതോറിറ്റിയുടെ വിധി ശരിവെച്ച് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.