കോൺഗ്രസ് സഖ്യം തിരിച്ചടിയായെന്ന് മുലായം
text_fieldsമെയ്ൻപുരി: കോൺഗ്രസുമായുണ്ടാക്കിയ സഖ്യം സമാജ്വാദി പാർട്ടിക്ക് തിരിച്ചടിയായെന്ന് പാർട്ടി രക്ഷാധികാരി മുലായം സിങ് യാദവ്. കോൺഗ്രസുമൊത്ത് മുന്നോട്ടുപോവരുതെന്ന് താൻ അഖിലേഷിനെ ഉപദേശിച്ചെങ്കിലും അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം മകനെ കുറ്റപ്പെടുത്തി. പരാജയത്തിെൻറ ഉത്തരവാദിത്തം എസ്.പിക്ക് തന്നെയാണെന്നും അല്ലാതെ സംസ്ഥാനത്തെ ജനങ്ങൾക്കല്ലെന്നും മുലായം പറഞ്ഞു. എസ്.പിയെ ശക്തിപ്പെടുത്താൻ കാര്യമായ പരിശ്രമങ്ങൾതന്നെ വേണ്ടിവരും. പാർട്ടി നേതാവായിരുന്ന ധർമേന്ദ്ര യാദവിെൻറ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മുലായം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുലായം ആക്രമിച്ചു. എല്ലാ അക്കൗണ്ടുകളിലേക്കും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് ഉറപ്പുനൽകിയ മോദി 15,000 രൂപ പോലും നൽകാതെ ജനങ്ങളെ പറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.