Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ സർവിസുകൾ...

ട്രെയിൻ സർവിസുകൾ അനിശ്​ചിതകാലത്തേക്ക്​ നിർത്തി ഇന്ത്യൻ റെയിൽവേ

text_fields
bookmark_border
ട്രെയിൻ സർവിസുകൾ അനിശ്​ചിതകാലത്തേക്ക്​ നിർത്തി ഇന്ത്യൻ റെയിൽവേ
cancel

ന്യൂഡൽഹി: ട്രെയിൻ സർവിസുകൾ അനിശ്​ചിതകാലത്തേക്ക്​ നിർത്തിവെച്ച്​ ഇന്ത്യൻ റെയിൽവേ. നേരത്തെ ആഗസ്​റ്റ്​ 12 വരെയായിരുന്നു സർവിസ്​ റദ്ദാക്കിയിരുന്നത്​. എന്നാൽ, പുതിയ ഉത്തരവിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ സർവിസ്​ ഉണ്ടാവില്ലെന്നാണ്​​ റെയിൽവേ വ്യക്​തമാക്കുന്നത്​.

നിലവിലുള്ള 230 സ്​പെഷ്യൽ ട്രെയിനുകളുടെ സർവിസ്​ തുടരും. മഹാരാഷ്​ട്ര സർക്കാറി​െൻറ നിർദേശപ്രകാരം സർവിസ്​ നടത്തുത്ത മുംബൈ ലോക്കൽ ട്രെയിനി​െൻറ സർവിസും ഉണ്ടാവും. സബർബൻ ട്രെയിനുകളുടെ സർവിസ്​ ഉണ്ടാവില്ലെന്നും റെയിൽവേ അറിയിച്ചു.

മെയ്​ ഒന്ന്​ മുതൽ ജൂലൈ ഒമ്പത്​ വരെ 4,165 ശ്രമിക്​ ട്രെയിനുകൾ സർവിസ്​ നടത്തിയെന്നും ഇതിൽ 61 ലക്ഷം യാത്രക്കാരുണ്ടായിരുന്നുവെന്നും റെയിൽവേ അറിയിച്ചു. മാർച്ച്​ 25ന്​ രാജ്യവ്യാപകമായി ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ്​ റെയിൽവേ ട്രെയിനുകളുടെ സർവിസ്​ നിർത്തി​യത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway​Covid 19
Next Story