Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരൂപേഷിനെതിരെ യു.എ.പി.എ...

രൂപേഷിനെതിരെ യു.എ.പി.എ പുനഃസ്ഥാപിക്കൽ; ഹരജി പിൻവലിക്കാനുള്ള​ കാരണം അറിയിക്കണമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
രൂപേഷിനെതിരെ യു.എ.പി.എ പുനഃസ്ഥാപിക്കൽ; ഹരജി പിൻവലിക്കാനുള്ള​ കാരണം അറിയിക്കണമെന്ന്​ സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: മാ​വോ​വാ​ദി നേ​താ​വ് രൂ​പേ​ഷി​നെ​തി​രാ​യ കേ​സു​ക​ളി​ൽ യു.​എ.​പി.​എ എ​ടു​ത്തു​ക​ള​ഞ്ഞ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​യി​രു​ന്നു ജ​സ്റ്റി​സ്​ എം.​ആ​ർ. ഷാ ​അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. സെ​പ്​​റ്റം​ബ​ർ 23ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

വ​ള​യം, കു​റ്റ്യാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്​​ത മൂ​ന്ന് കേ​സു​ക​ളി​ല്‍ യു.​എ.​പി.​എ വ​കു​പ്പു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ജൂ​ലൈ​യി​ലാ​ണ്​ ​സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര​ജി ഫ​യ​ല്‍ചെ​യ്ത​ത്. കേ​സു​ക​ളു​ടെ മെ​റി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ഹൈ​കോ​ട​തി ന​ട​പ​ടി​യെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ധി അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ര​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ​ർ​ക്കാ​ർ തീ​രു​മാ​നം വി​വാ​ദ​മാ​യ​തോ​ടെ, ഹ​ര​ജി പി​ൻ​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി എ​ത്ര​യും വേ​ഗം സീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ വേ​ണ്ടി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി എം.​പി. പ്രി​യ​മോ​ൾ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​ന്​ ക​ത്ത്​ ന​ൽ​കു​ക​യു​ണ്ടാ​യി.

തു​ട​ർ​ന്ന്​ ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്​ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്നു നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​ര​ജി പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistRoopeshUAPASupreme Court
News Summary - Reinstatement of UAPA against Roopesh
Next Story