ക്രൈസ്തവ വിരുദ്ധരായ ബി.ജെ.പിക്ക് വോട്ടുചെയ്യരുത് -വിൻസെന്റ് എച്ച് പല
text_fieldsഷില്ലോങ്: ക്രൈസ്തവ വിരുദ്ധരായ ബി.ജെ.പിക്കും അവരുടെ സഖ്യകക്ഷികൾക്കും വോട്ടുചെയ്യരുതെന്ന് മേഘാലയ കോൺഗ്രസ് അധ്യക്ഷൻ വിൻസെന്റ് എച്ച് പല എം.പി. ലിങ്ഗോയ് പ്രെസ്‌ബിറ്റീരിയൻ ചർച്ച് അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവർക്കെതിരെ പരസ്യമായി പ്രവർത്തിക്കുന്ന ഈ രാഷ്ട്രീയ പാർട്ടികൾക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യരുതെന്ന് പല ജനങ്ങളോട് അഭ്യർത്ഥിച്ചു. ‘ക്രിസ്ത്യാനികൾക്കും പള്ളികൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ രാജ്യത്തുടനീളമുള്ള ക്രിസ്ത്യാനികളിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. അസമിലും ഛത്തീസ്ഗഡിലും എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടു. അസമിൽ ക്രിസ്ത്യാനികളുടെയും ചർച്ചുകളുടെയും എണ്ണം ശേഖരിക്കാനുള്ള നീക്കത്തിലാണ് അവിടത്തെ സംസ്ഥാന സർക്കാർ’ -ലോക്‌സഭ എം.പി കൂടിയായ പല ഓർമ്മിപ്പിച്ചു.
സിനഡ് ശുശ്രൂഷ നടക്കുന്ന ഗ്രൗണ്ടിലേക്കുള്ള 1.5 കിലോമീറ്റർ റോഡ് നന്നാക്കാൻ സഹായിക്കണമെന്ന സഭാ മേലധ്യക്ഷന്മാരുടെ അഭ്യർഥന സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സിനഡ് ശുശ്രൂഷ നടത്തുന്നതിനും സഭയുടെ മറ്റ് ആവശ്യങ്ങൾക്കും ഉടൻ തന്നെ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.