Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാലന്റൈന്‍സ്‌ ദിനത്തിൽ...

വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ ആസിഡ് ഒഴിച്ച് യുവാവ്

text_fields
bookmark_border
acid attack
cancel

ഹൈദരാബാദ് : വാലന്റൈൻസ് ദിനത്തിൽ പ്രണയാഭ്യാ‍ർഥന നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്ര പ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. ആന്ധ്രാ സ്വദേശിനി ​ഗൗതമിയെയാണ് (23) യുവാവ് ആക്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ​​ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കാദിരി റോഡിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ​ഗൗതമി.

ഏപ്രിൽ 29ന് ശ്രീകാന്ത് എന്ന യുവാവുമായി ​ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയാറെടുപ്പിലായിരുന്നു ​ഗൗതമിയുടെ കുടുംബം. എന്നാൽ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ​ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. ഗണേഷിന്റെ പ്രണയാഭ്യർഥന ​ഗൗതമി ആദ്യമേ തന്നെ തള്ളിയിരുന്നു. വാലന്റൈൻസ് ദിനത്തിലും ​ഗണേഷ് വീണ്ടും തന്റെ പ്രണയം ​ഗൗതമിയെ അറിയിച്ചു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ​​ഗൗതമി പ്രണയാഭ്യർഥന വീണ്ടും നിരസിക്കുകയായിരുന്നു.

തുട‍ർന്ന് ​യുവതിയെ കൊല്ലാൻ മാതാപിതാക്കൾ പാൽ വാങ്ങാൻ പോയ സമയം നോക്കി ഗൗതമിയുടെ വീട്ടിലെത്തി. ​ഗൗതമിയെ കണ്ടയുടൻ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്യുകയായിരുന്നു. ​ഗുരുതര പരിക്കേറ്റ ​ഗൗതമി ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAcid Attackvalentines day
News Summary - Rejected proposal on Valentine's Day; Young man pours acid on young woman
Next Story