ടാബ്ലോ വിവാദം: അപമാനമെന്ന് തൃണമൂൽ; വ്യവസ്ഥകൾ പാലിക്കണമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിെൻറ ടാബ്ലോ റിപബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്താതിരുന്നത് സംബന്ധിച്ച വിവാദം കൂടുത ൽ ശക്തമാകുന്നു. സി.എ.എയെ എതിർത്തത് കൊണ്ട് റിപബ്ലിക് ദിന പരേഡിൽ പശ്ചിമബംഗാൾ ടാബ്ലോ ഉൾപ്പെടാതിരുന്നതെന് ന് സംസ്ഥാന പാർലമെൻററികാര്യ മന്ത്രി തപസ് റോയ് പറഞ്ഞു.ഇതാദ്യമായല്ല പശ്ചിമബംഗാളിനെ ടാബ്ലോയിൽ നിന്ന് ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതിനെ തുടർന്നാണ് പശ്ചിമബംഗാളിെൻറ ടാബ്ലോ ഒഴിവാക്കിയതെന്ന് ബി.ജെ.പി പ്രതികരിച്ചു. ചട്ടങ്ങൾ പാലിച്ചല്ല ടാബ്ലോ ഉൾപ്പെടുത്താനുള്ള അപേക്ഷ നൽകിയത്. വ്യവസ്ഥകൾ പാലിച്ചെത്തിയ മറ്റ് സംസ്ഥാനങ്ങളുടെ ടാബ്ലോ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സംഭവങ്ങളേയും രാഷ്ട്രീയവൽക്കരിക്കാനുള്ള പശ്ചമബംഗാൾ സർക്കാറിെൻറ ശ്രമം ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
16 സംസ്ഥാനങ്ങളുടേയും 6 കേന്ദ്രമന്ത്രാലയങ്ങളുടെയും ടാബ്ലോകളാണ് റിപബ്ലിക് ദിനപരേഡിലുണ്ടാവുക. ടാബ്ലോകൾ അവതരിപ്പിക്കുന്നതിനായി 52 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും 22 എണ്ണം വിദഗ്ധസംഘം തെരഞ്ഞെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.