ഗുൽഫിഷ ഫാത്തിമയുടെ മോചന ഹരജി തള്ളി
text_fieldsന്യൂഡൽഹി: ഡൽഹി പൊലീസ് കലാപക്കേസിൽ പ്രതിയാക്കി യു.എ.പി.എ ചുമത്തിയ പിഞ്ച്റ തോഡ് പ്രവർത്തക ഗുൽഫിഷ ഫാത്തിമയുടെ മോചന ആവശ്യം ഡൽഹി ഹൈകോടതി തള്ളി. വടക്കു കിഴക്കൻ ഡൽഹിയിൽ ശാഹീൻബാഗ് മാതൃകയിൽ പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിനാണ് ഗുൽഫിഷക്കെതിരെ കേസെടുത്തത്.
കീഴ്കോടതിയുടെ റിമാൻഡ് റിപ്പോർട്ടിെൻറ സാധുത ഹേബിയസ് കോർപസ് ഹരജിയിൽ പരിഗണിക്കാനാവില്ലെന്ന സാേങ്കതികത്വം ഉന്നയിച്ചാണ് ജസ്റ്റിസ് വിപിൻ സംഘി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യം തള്ളിയത്.
ഗുൽഫിഷയുടെ അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്ന അവരുെട അഭിഭാഷകെൻറ വാദം തള്ളിയ ഡൽഹി ഹൈകോടതി നേരത്തെ തള്ളിയ ഹേബിയസ് കോർപസ് ഹരജിയിലെ അതേവാദം നിലനിൽക്കില്ലെന്ന ഡൽഹി പൊലീസിെൻറ വാദം അംഗീകരിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ തടവിൽ കഴിയുന്നതിനാൽ ഗുൽഫിഷയുടെ തടങ്കൽ നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് ഹൈകോടതി പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ 11ന് അറസ്റ്റിലായ ഗുൽഫിഷ അന്ന് തൊട്ട് ജയിലിലാണ്. അവർക്കെതിരെ സെപ്റ്റംബർ 16ന് ഡൽഹി വംശീയാക്രമണ കേസിൽ കുറ്റപത്രം ഫയൽ ചെയ്തിട്ടുണ്ടെന്നും വിചാരണ കോടതി പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയിട്ടുണ്ടെന്നും ഡൽഹി പൊലീസ് വാദിച്ചു. അവരുടെ മോചനത്തിനായി സഹോദരൻ നൽകിയ ഹേബിയസ് കോർപസ് ഹരജി ഹൈകോടതി നേരത്തെ തള്ളിയതാണെന്നും ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.