'ജന്മദിനത്തിന് ബിരിയാണിയില്ല'; ബന്ധുവായ യുവാവ് അമ്മയെയും മകളെയും കുത്തിപ്പരിക്കേൽപിച്ചു
text_fieldsപൂണെ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ എവരും തങ്ങളുടെ കുടുംബത്തിൽ നടക്കുന്ന ചടങ്ങുകൾ ലളിതമാക്കുന്നത് പതിവാണ്. എന്നാൽ മഹാരാഷ്ട്രയിലെ നിഗ്ദിയിൽ നിന്നുള്ള രാജു കെരപ്പ ഗെയ്ക്വാദ് തെൻറ മകളുടെ ജന്മദിനം ചെറിയ രീതിയിൽ ആേഘാഷിക്കാമെന്ന് തീരുമാനിക്കുേമ്പാൾ അതൊരു ദുരന്തത്തിൽ ചെന്ന് അവസാനിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. വിപുലമായ ആഘോഷം പ്രതീക്ഷിച്ച ബന്ധുക്കളിലൊരാൾ ജന്മദിനം ആഘോഷിച്ച ബാലികയെയും അവളുടെ അമ്മയെയും കുത്തിപ്പരിക്കേൽപിച്ചു.
സംഭവത്തിൽ സന്തോഷ് പ്രദീപ് ഗെയ്ക്വാദ് (40) എന്നയാൾ പൊലീസിെൻറ പിടിയിലായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയുടെയും മകളും അപകടനില തരണം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
'പരാതിക്കാരനും പ്രതിയും ബന്ധുക്കളാണ്. സാധാരണയായി രാജുവും കുടുംബവും ജന്മദിനം വലിയ ആഘോഷമായാണ് കൊണ്ടാടാറുള്ളത്. എന്നാൽ ഇൗ വർഷം കോവിഡ് വ്യാപനെത്ത തുടർന്ന് പരിപാടി ലളിതമാക്കി ആഘോഷിക്കാൻ തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ് കുപിതനായ സന്തോഷ് നിരന്തരം പരാതിപ്പെടുന്നുണ്ടായിരുന്നു. ബിരിയാണി തയാറാക്കാത്തിനെ ചൊല്ലിയും ഇയാൾ കലഹിച്ചു' -നിഗിഡി എസ്.ഐ വർഷ റാണി ഗാട്ടെ പറഞ്ഞു.
'തുടർന്ന് കുട്ടിയുടെ ജന്മദിനം എല്ലാ വർഷവും എന്താണ് ആഘോഷിക്കാത്തതെന്ന് ചോദിച്ച് ഇയാൾ രാജുവിെൻറ വീട്ടിലെത്തി കലഹിച്ചു. ജന്മദിനാഘോഷത്തിനായി സന്തോഷ് കുറച്ച് പേരെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ രാജുവും കുടുംബവും ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല.
തുടർന്ന് കുപിതനായ പ്രതി പരാതിക്കാരെൻറ ഭാര്യയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തി. അമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മകളെയും ഇയാൾ ആക്രമിക്കുകയായിരുന്നു. കൈ, വിരലുകൾ, കാൽപാദം എന്നിവിടങ്ങളിൽ ഇരുവർക്കും ഒന്നിൽ കൂടുതൽ മുറിവുകളുണ്ട്' -വർഷറാണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.