നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് രാഷ്ട്രീയ തടവുകാരുടെ ബന്ധുക്കൾ
text_fieldsന്യൂഡൽഹി: നീതിക്കായുള്ള പോരാട്ടം വിജയം വരെ തുടരുമെന്ന് ഡൽഹി വംശീയാതിക്രമത്തിൽ അറസ്റ്റിലായ രാഷ്ട്രീയ തടവുകാരുടെ കുടുംബാംഗങ്ങൾ. റമദാനിൽ പ്രിയപ്പെട്ടവർ കൂടെയില്ലാത്തത് വേദനയുണ്ടാക്കുന്നുവെങ്കിലും നീതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തെറ്റായ ഭരണകൂടത്തിനെതിരെ രംഗത്തുവരുകയും പോരാട്ടം തുടരുകയും ചെയ്തവരുടെ കൂട്ടത്തിലാണ് തെൻറ മകനുള്ളത് എന്നതിൽ സന്തോഷമുണ്ടെന്ന് ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിെൻറ പിതാവ് എസ്.ക്യു.ആർ. ഇല്യാസ് പറഞ്ഞു. സത്യത്തിെൻറ പാതയിലുള്ള ഈ സമരത്തിൽ പങ്കെടുക്കുന്ന മകനെ കുറിച്ചും അവെൻറ കൂടെയുള്ളവരെ കുറിച്ചും അഭിമാനമാണുള്ളതെന്ന് ജാമിഅ മില്ലിയ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹയുടെ മാതാവ് ജഹനാര വ്യക്തമാക്കി. തങ്ങൾക്കുവേണ്ടി മാത്രമല്ല, പുറത്തറിയാത്ത മറ്റു രാഷ്ട്രീയ തടവുകാർക്കു വേണ്ടിയും സംസാരിക്കണമെന്ന് ശർജീൽ ഇമാം എന്നും ആവശ്യപ്പെടാറുണ്ടെന്ന് സഹോദരൻ മുസമ്മിൽ ഇമാം പറഞ്ഞു. ഖാലിദ് സൈഫിയുടെ ഭാര്യ, ഹാഥറസ് സന്ദർശിക്കവെ യു.പി െപാലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ഭാര്യ റൈഹാന, എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് സൽമാൻ അഹ്മദ്, ദേശീയ സെക്രട്ടറി ഫവാസ് ശഹീൻ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.