Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരോഗി മരിച്ചു;...

രോഗി മരിച്ചു; കൊൽക്കത്തയിൽ ആശുപത്രി തകർത്തു

text_fields
bookmark_border
രോഗി മരിച്ചു; കൊൽക്കത്തയിൽ ആശുപത്രി തകർത്തു
cancel

കൊൽക്കത്ത: ശ്വാസതടസം മൂലം ബുദ്ധിമുട്ടിയ രോഗി ചികിത്സക്കിടെ മരിച്ചതിനെ തുടർന്ന്​ ബന്ധുക്കളും സുഹൃത്തുക്കളും കൊൽക്കത്തയിലെ സർക്കാർ ആശുപത്രി അടിച്ചു തകർത്തു. കൊൽക്കത്തയിൽ നിന്ന്​ 15കി.മി അകലെയുള്ള കുമാർഹതിയിലെ സാഗോർ ദത്ത ആശുപത്രിയിലാണ്​ സംഭവം. 

തകർന്ന ആശുപത്രിയുടെ ചിത്രങ്ങൾ പൊലീസ്​ പുറത്തുവിട്ടു. സംഭവത്തെ തുടർന്ന്​ വൻ പൊലീസ്​ സംഘം ആശുപത്രിയിലേക്ക്​ എത്തി സ്​ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. മൂന്നുപേർ പിടിയിലായിട്ടുണ്ട്​. 

വ്യാഴാഴ്​ച രാത്രിയാണ്​ 56 കാരിയായ അഖ്​താരി ബീഗത്തെ ശ്വാസതടസം മൂലം ആശുപത്രിയിലെത്തിച്ചത്​. ആരോഗ്യനില വഷളായി വെള്ളിയാഴ്​ച പുലർച്ചെ അവർ മരിച്ചു. തുടർന്നാണ്​ രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അടിച്ചുതകർക്കാൻ ശ്രമിച്ചത്​. സംഭവത്തെ കുറിച്ച്​ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatahospitalindia news#Covid19
News Summary - Relatives Vandalise Hospital Near Kolkata After Patient Dies - India news
Next Story