ജിയോ നെറ്റ്‌വർക്ക് വ്യാപകമായി തകരാറിലായി; ബാധിച്ചത് പതിനായിരക്കണക്കിനാളുകളെ
text_fieldsമുംബൈ: രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ ജിയോ നെറ്റ്‌വർക്ക് പണിമുടക്കി. തകരാർ 10,000ത്തിലേറെ പേരെ ബാധിച്ചെന്നും ഉച്ചക്ക് 12.8ഓടെ തകരാർ മൂർധന്യത്തിലെത്തിയെന്നുമാണ് റിപ്പോർട്ടുകൾ.
67 ശതമാനം ഉപയോക്താക്കൾക്കും നെറ്റ്‍വർക്കുമായി ബന്ധപ്പെട്ട തകരാർ നേരിടേണ്ടിവന്നു. 19 ശതമാനം പേർക്ക് മൊബൈൽ ഇന്‍റർനെറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. 14 ശതമാനം പേർ ജിയോഫൈബറിന്‍റെ തകരാർ റിപ്പോർട്ട് ചെയ്തു. ഡൽഹി, ലഖ്‌നോ, പട്‌ന, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു, കട്ടക്ക് എന്നിവിടങ്ങളിലാണ് വ്യാപക പ്രശ്നം നേരിട്ടത്.
എന്താണ് തകാറിന് കാരണമായതെന്ന കാര്യത്തിൽ വ്യക്തതയില്ല. തകരാർ സംബന്ധിച്ച് റിലയൻസ് ജിയോ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. ക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പരാതിപ്പെട്ടും ജിയോയെ പരിഹസിച്ചും രംഗത്തെത്തി.
When you've got a Jio SIM and your Wi-Fi is also a Jio Air Fiber connection ... #Jio#Jiodown pic.twitter.com/dgzYMDvr53
— Deepak Anil Hariasra (@deepak_hariasra) September 17, 2024
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.