കുത്തകകൾ പാടത്തേക്ക്; കർണാടകയിലെ കർഷകരുമായി റിലയൻസ് കരാർ
text_fieldsബംഗളൂരു: വിവാദ നിയമത്തിനെതിരെ രാജ്യം മുഴുവൻ കർഷകർ പ്രതിഷേധം തീർക്കുന്നതിനിടെ വിള ഏറ്റെടുക്കാൻ കർണാടകയിലെ കർഷകരുമായി കരാറൊപ്പിട്ട് റിലയൻസ്.
റായ്ച്ചൂർ ജില്ലയിലെ സിദ്ധനൂർ താലൂക്കിലെ കർഷകരുമായാണ് സോന മസൂരി ഇനം നെല്ല് 1000 ക്വിൻറൽ വാങ്ങാൻ റിലയൻസ് റീെട്ടയിൽ ലിമിറ്റഡ് കരാറുറപ്പിച്ചത്. നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സർക്കാർ നിയമം പ്രഖ്യാപിച്ച ശേഷം എ.പി.എം.സികളെ മറികടന്ന് കുത്തക കമ്പനികൾ കർഷകരുമായി നേരിട്ട് നടത്തുന്ന രാജ്യത്തെ ആദ്യ ഇടപാടാണിത്.
താങ്ങുവിലയെക്കാൾ ഉയർന്ന നിരക്കിലാണ് റിലയൻസ് കരാർ. സോന മസൂറി നെല്ലിന് ക്വിൻറലിന് 1868 രൂപയാണ് സർക്കാർ നിശ്ചയിച്ച താങ്ങുവില. എന്നാൽ, ക്വിൻറലിന് 1950 രൂപയാണ് റിലയൻസ് നൽകിയ ഒാഫർ.
നെല്ലിന് 84 ശതമാനത്തിൽ കുറയാത്ത ഉണക്കം വേണമെന്നതാണ് കരാറിലെ പ്രധാന നിബന്ധനകളിലൊന്ന്. കർഷകരുമായുള്ള ഒാരോ 100 രൂപയുടെ ഇടപാടിനും ഒന്നര രൂപ കമീഷനായി എസ്.എഫ്.പി.സിക്ക് ലഭിക്കും. വിള ചാക്കിലാക്കാനും സംഭരണ കേന്ദ്രത്തിലെത്തിക്കാനും ഉള്ള ചെലവും കർഷകർ വഹിക്കണം.
സംഭരണ കേന്ദ്രത്തിൽ നിലവിൽ 500 ക്വിൻറൽ നെല്ലുണ്ടെന്ന് എസ്.എഫ്.പി.സി മാനേജിങ് ഡയറക്ടർ മല്ലികാർജുന പറഞ്ഞു. ഇവ റിലയൻസിെൻറ ഏജൻറുമാർ ഏറ്റെടുക്കണമെങ്കിൽ മൂന്നാം പാർട്ടി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.