മതത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണം -ഗുലാംനബി ആസാദ്
text_fieldsശ്രീനഗർ: മതത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാംനബി ആസാദ്.
പ്രസംഗങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും ആളുകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന എല്ലാ പാർട്ടികൾക്കും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ ഡെമോക്രാറ്റിക് പീസ് മൊമെന്റ് പാർട്ടി ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുമായി ലയിച്ച ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.
ജനാധിപത്യത്തിൽ ഓരോ രാഷ്ട്രീയ പാർട്ടിക്കും അവരുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ അത് ഭിന്നിപ്പിക്കുന്നതാകരുത്. ജനങ്ങളെ ഒന്നിപ്പിക്കുന്നതാകണം. രാഷ്ട്രീയത്തിന്റെയും മുദ്രാവാക്യങ്ങളുടെയും മതത്തിന്‍റെയും പേരിൽ ഭിന്നത സൃഷ്ടിക്കാൻ ആളുകളെ അനുവദിക്കരുത്.
മുദ്രാവാക്യങ്ങളിൽ മുഴുകുന്ന പാർട്ടികളെ ജനങ്ങൾ തള്ളിക്കളയണമെന്ന് ആസാദ് പറഞ്ഞു. ചില മുദ്രാവാക്യങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചു. ഇനിയും ഒരു ജീവൻ പോലും നഷ്ടപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
താൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ സൈന്യവും പൊലീസും തീവ്രവാദികളെ നേരിട്ടിരുന്നു. തെറ്റായ വഴിയിൽ പോയ നൂറുകണക്കിന് യുവാക്കളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവന്നു. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. അഞ്ച് വർഷം മുമ്പ് സർക്കാർ അവസാനിച്ചതിനാൽ വളരെയധികം പ്രശ്നങ്ങളാണ് കശ്മീരിൽ നിലനിൽക്കുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഗുലാംനബി ആസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.