മൗലികാവകാശം പോലെ പ്രധാനമാണ് മതസ്വാതന്ത്ര്യവുമെന്ന് നിക്കി ഹാലി
text_fieldsന്യൂഡൽഹി: മൗലികാവകാശത്തെ പോലെ പ്രധാനമാണ് മതസ്വാതന്ത്ര്യവുമെന്ന് യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി. ഇന്ത്യപോലൊരു മതേതര ജനാധിപത്യ രാജ്യത്തിൽ ജനങ്ങളുടെ മതസ്വാതന്ത്ര്യം പ്രധാന്യമർഹിക്കുന്നുണ്ട്. ഇന്ത്യയിലെ യു.എസ് അംബാസിഡർ കെന്നത്ത് ജസ്റ്റർെക്കാപ്പം ഡൽഹിയിലെ ഹുമയൂണിെൻറ ശവകുടീരം സന്ദർശിക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാലി .
ജനാധിപത്യ രാജ്യങ്ങളുടെ അവസരങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് നിന്ന് ശക്തമായി പോരാടണമെന്ന് നിക്കി ഹാലി പറഞ്ഞു. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് സന്തോഷിപ്പിക്കുന്നു. ഇന്ത്യയും യു.എസും തമ്മിലുളള ബന്ധം ഉൗഷ്മളമായികൊണ്ടിരിക്കുകയാണ്. യു.എസ് തങ്ങളേക്കാൾ കരുത്തരായവരോടാണ് ബന്ധം ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള സൗഹൃദത്തിൽ സന്തോഷിക്കുന്നുവെന്നും ഹാലി പറഞ്ഞു.
രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഹാലി മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ ബിസിനസ് മേധാവികളെയും കാണും.
സൗത് കരോലൈന ഗവർണറായിരിക്കവെ, 2014ൽ നിക്കി ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.