രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണം മത, രാഷ്ട്രീയ കൂടിച്ചേരലുകളെന്ന് ലോകാരോഗ്യ സംഘടന
text_fieldsയുനൈറ്റഡ് നേഷൻസ്: ഇന്ത്യയിൽ കോവിഡ് വ്യപനം രൂക്ഷമാകാൻ കാരണങ്ങളിലൊന്ന് സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്ട്രീയ കൂടിച്ചേരലുകളാണെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ കോവിഡ് വ്യാപന അവലോകന റിപ്പോർട്ടിലാണ് ഡബ്ല്യൂ. എച്ച്.ഒയുടെ പരാമർശം.
െതക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ കോവിഡ് ബാധിതരിൽ 95 ശതമാനവും ഇന്ത്യയിലാണെന്നും പറയുന്നു. 2020 ഒക്ടോബറിലാണ് ബി.1.617 വകഭേദം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ബി.1.617 വകഭേദവും മറ്റു വകഭേദങ്ങളും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിനും മരണനിരക്കിനും കാരണമാകുമെന്നും േലാകാരോഗ്യ സംഘടന പറയുന്നു.
ആഗോള കോവിഡ് കണക്കിൽ നിലവിൽ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. മരണനിരക്കിൽ 30 ശതമാനവും. ഇത് അയൽ രാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.