പ്രവാചക നിന്ദ: വധഭീഷണിയെ തുടർന്ന് നവീൻ ജിൻഡാലിന്റെ കുടുംബം ഡൽഹി വിട്ടു
text_fieldsന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ നൂപൂർ ശർമ്മയുടെ പ്രസ്താവനയെ പിന്തുണച്ചതിന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട നവീൻ ജിൻഡാലിന്റെ കുടുംബം വധഭീഷണിയെ തുടർന്ന് ഡൽഹി വിട്ടു. പ്രവാചകനെതിരെ നടത്തിയ പരാമർശം വിവാദമായതോടെ ജിൻഡാലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.നൂപൂർ ശർമയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ വെച്ച് ഒരു സംഘം തന്നെ പിന്തുടർന്നതായി ജിൻഡാൽ ആരോപിച്ചിരുന്നു. ഈ വിവരം അദ്ദേഹം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അജ്ഞാത സംഘം ജിൻഡാലിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ വിഷയം ഗൗരവമായാണ് കാണുന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
''ഞാൻ ഇപ്പോഴും ഡൽഹയിൽ തന്നെ തുടരുകയാണ്. എന്നാൽ എന്‍റെ കുടുംബം വധഭീഷണി ഭയന്ന് ഡൽഹി വിട്ട് പാലായനം ചെയ്തിരിക്കുകയാണ്''- ജിൻഡാൽ പറഞ്ഞു. നൂപുർ ശർമക്കും ജിൻഡാലിനുമെതിരെ വെള്ളിയാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നിരുന്നു. ഇതിന് മറുപടിയായി ശനിയാഴ്ച വൈകുന്നേരം ലക്ഷ്മി നഗർ ചൗക്കിൽ പ്രതിഷേധ മാർച്ചിന് അഖണ്ഡ് ഭാരത് മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.