കശ്മീർ വിഷയം ഇസ്രായേലിനോടുപമിച്ച് ഇന്ത്യൻ സ്ഥാനപതി; തെറ്റായി വാഖ്യാനിച്ചുവെന്ന് വിശദീകരണം
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ ജമ്മു കശ്മീരിലെ നടപടിയെ ഇസ്രായേലിൻെറ ഫലസ്തീൻ അധിനിവേശത്തോട് ഉപമിച്ച് ഇന്ത്യൻ കോൺസുൽ ജനറൽ സന്ദീപ് ചക്രബർത്തി നടത്തിയ പരാമർശം വിവാദത്തിൽ. ‘‘കശ്മീരിലെ സുരക്ഷ സാഹചര്യങ്ങൾ മെച്ചപ ്പെട്ടു. അഭയാർത്ഥികളായി ക്യാമ്പുകളിൽ കഴിയുന്ന കശ്മീരികൾക്ക് ഇനി തിരിച്ചുപോകാം. അവർക്ക് സുരക്ഷിതമായി ജീ വിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. പശ്ചിമേഷ്യയിൽ ഇതിനൊരു മാതൃകയുണ്ട്. ഇസ്രായേലി ജനതക്ക് അങ്ങനെ ചെയ്യാമെങ്കിൽ നമ്മൾക്കും കഴിയും’’ -എന്നതായിരുന്നു സന്ദീപ് ചക്രബർത്തിയുടെ പ്രസ്താവന. കശ്മീരി പണ്ഡിറ്റുകളുടെ സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
കശ്മീരിലുള്ളത് ഹിന്ദു സംസ്കാരമാണ്. കശ്മീർ ഒഴിവാക്കിയുള്ള ഇന്ത്യ നമുക്കാർക്കും ഭാവനയിൽ കൂടി കാണാനാവില്ല. കശ്മീരിൽ നിന്നും പുറത്താക്കിയ പണ്ഡിറ്റുകൾക്ക് ഉടൻ തിരിച്ചുപോകാൻ കഴിയുെമന്ന് വിശ്വസിക്കുന്നു- ചക്രബർത്തി പറഞ്ഞു.
കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടേയും യു.എസ് കോൺഗ്രസിെൻറയും ഇടപെടലിനെയും അദ്ദേഹം വിമർശിച്ചു. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയിലേക്കും യു.എസ് കോൺഗ്രസിലേക്കും ഈ വിഷയം തള്ളിവിടുന്നു. എന്നാൽ മറ്റ് സ്ഥലങ്ങളിലേക്ക് പോകു. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ പോകുകയോ സംസാരിക്കുകയോ ചിത്രങ്ങളെടുക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് നമ്മുടെ സ്ഥലത്തേക്ക് വരുന്നത്. നമ്മുടെ ദൃഢനിശ്ചയത്തിൽ അവർ അസന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ വിഷയവും ഫലസ്തീനും തമ്മിൽ യാതൊരുതരത്തിലും ബന്ധപ്പെടുത്താനാകില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാറിേൻറത്. ഇതിന് വിരുദ്ധമായ പ്രസ്താവനയാണ് സ്ഥാനപതി നടത്തിയത്. എന്നാൽ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.
സംഭവം വിവാദമായതോടെ തെൻറ പ്രസംഗത്തിലെ ഒരു ഭാഗം മാത്രമെടുത്ത് പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന വിശദീകരണവുമായി സന്ദീപ് ചക്രബർത്തി രംഗത്തെത്തി. താഴ്വരയിൽ പാകിസ്താെൻറ സഹായത്തോടെ തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നതിനാൽ ജീവിതം ദുഃസഹമാണെന്ന കശ്മീരി പണ്ഡിറ്റുകളുടെ ആശങ്കകൾക്ക് മറുപടി പറയുകയായിരുന്നു താനെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.