Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Uttarakhand glacier burst
cancel
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡ്​...

ഉത്തരാഖണ്ഡ്​ ദുരന്തത്തിന്​ കാരണം ക്ഷേത്രം പൊളിച്ചതാണെന്ന്​ ഗ്രാമവാസികൾ

text_fields
bookmark_border

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുപാളി സ്​ഫോടനത്തിന്​ കാരണം പ്രദേശത്തെ ക്ഷേത്രം പൊളിച്ചതിനാലാണെന്ന്​ ​ഗ്രാമീണർ. ക്ഷേത്രം ​െപാളിച്ചതോടെ ദേവിയുടെ കോപത്തിന്​ ഇരയായി. ഇതാണ്​ നാശനഷ്​ടമുണ്ടാകാൻ കാരണമെന്നും ചമോലി തപോവൻ പ്രദേശത്തെ രയ്​നി ഗ്രാമവാസികൾ പറയുന്നു.

2013ലെ ദുരന്തത്തിനു കാരണവും ഇതുതന്നെയാ​ണെന്ന് അവർ വിശ്വസിക്കുന്നു. രുദ്രപ്രയാഗ്​ ജില്ലയിലെ ശ്രീനഗറിന്​ സമീപത്തെ ധാരി ദേവിയുടെ വിഗ്രഹം വൈദ്യുത പദ്ധതിക്കായി മാറ്റി സ്​ഥാപിച്ചിരുന്നു. വിഗ്രഹം മുങ്ങിപോകാതിരിക്കാനായിരുന്നു അത്​. എന്നാൽ വിഗ്രഹം മാറ്റി സ്​ഥാപിക്കാൻ പാടില്ലാത്തതാണെന്നും അവിടെനിന്ന്​ എടുത്തുമാറ്റിയതിനെ തുടർന്നുണ്ടായ​ ദേവിയുടെ കോപത്തെ തുടർന്നാണ്​ പ്രധാന ക്ഷേത്രത്തിലും പരിസരത്തും ദുരന്തമുണ്ടാകാനിടയായതെന്നും ഗ്രാമവാസികൾ പറയുന്നു.

ഫെബ്രുവരി ഏഴിനായിരുന്നു രാജ്യത്തെ നടുക്കിയ ചമോലിയിലെ അപകടം. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധിപേർ മരിക്കുകയും 200ഓളം പേരെ കാണാതാകുകയും ചെയ്​തിരുന്നു. നിരവധി പ്രദേശങ്ങൾ ഒലിച്ചുപോകുകയും ജലവൈദ്യുത പദ്ധതികൾ തകരുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhand​TempleRaini village
News Summary - Removal of temple reason for Uttarakhand glacier burst, say people of Raini village
Next Story