Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hoardings With PM Modis Photo
cancel
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ പമ്പുകളിലെ​...

പെട്രോൾ പമ്പുകളിലെ​ മോദിയുടെ ചി​ത്രം പതിച്ച ബോർഡുകൾ എടുത്തുമാറ്റണം -തെര. കമീഷൻ

text_fields
bookmark_border

​െകാൽക്കത്ത: തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ പെട്രോൾ പമ്പുകളിൽനിന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച പരസ്യ​േബാർഡുകൾ എടുത്തുമാറ്റാൻ തെരഞ്ഞെടുപ്പ്​ കമീഷൻെറ നിർദേശം. 72 മണിക്കൂറിനകം എടുത്തുമാറ്റണമെന്നാണ്​ നിർദേശം.

ബോർഡുകൾ​ തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന്​ പശ്ചിമബംഗാൾ ചീഫ്​ ഇലക്​ടറർ ഓഫിസർ പറഞ്ഞു.

മോദിയുടെ ചിത്രം പതിച്ച ബോർഡുകൾ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട്​ തൃണമൂൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരുന്നു. ബോർഡുകൾ കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികൾ വിവരിക്കുന്നതിനാണെന്നും ഇത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ട ലംഘനമാണെന്നും തൃണമൂൽ പറഞ്ഞു. ഇതോടെ മോദിയുടെ ചിത്രം പതിച്ച കേന്ദ്രസർക്കാറിന്‍റെ പദ്ധതികൾ വിവരിക്കുന്ന ബോർഡുകൾ പെട്രോൾ പമ്പിൽനിന്നും മറ്റിടങ്ങളിൽനിന്നും എടുത്തുമാറ്റണമെന്ന്​ കമീഷൻ ആവശ്യപ്പെടുകയായിരുന്നു.

ഫെബ്രുവരി 26ന്​ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചതോടെ സംസ്​ഥാനത്ത്​ പെരുമാറ്റചട്ടം നിലവിൽവന്നിരുന്നു. പശ്ചിമബംഗാളിൽ എട്ടുഘട്ടമായാണ്​ തെരഞ്ഞെടുപ്പ്​. മാർച്ച്​ 27നാണ്​ ആദ്യഘട്ടം. രണ്ടാംഘട്ടം ഏപ്രിൽ ഒന്ന്​, മൂന്നാംഘട്ടം ഏപ്രിൽ ആറ്​, നാലാംഘട്ടം ഏപ്രിൽ 10, അഞ്ചാംഘട്ടം ഏപ്രിൽ 17, ആറാംഘട്ടം ഏപ്രിൽ 22, ഏഴാംഘട്ടം ഏപ്രിൽ 26, എട്ടാംഘട്ടം ഏപ്രിൽ 29നും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressAssembly Election 2021
News Summary - Remove Hoardings With PM Modi's Photos Within 72 Hours
Next Story