കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ പൂർവവിദ്യാർഥി പദവി ഹാർവാർഡ് സർവകലാശാല നീക്കണമെന്ന്
text_fieldsറാഞ്ചി: ഗോരക്ഷകര്‍ക്ക് സ്വീകരണം നൽകിയ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹക്കെതിരെ ഹാർവാർഡ് സർവകലാശാല പൂർവവിദ്യാർഥി. ഹാർഡ് വാർഡ് സർവകലാശാല പൂർവവിദ്യാർഥി പദവിയിൽ നിന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയെ ഒഴിവാക്കണമെന്ന് മറ്റൊരു പൂർവവിദ്യാർഥിയായ പ്രതീക് കാൻവാൾ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സർവകലാശാലാ പ്രസിഡന്‍റിന് കത്തയച്ചു. ആൾക്കൂട്ട ആക്രമണങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ദലിതുകൾക്കും സ്ത്രീകൾക്കും ഇടയിൽ ഭീതി പരത്തുന്നതായും രാഷ്ട്രീയ നേട്ടത്തിനായി ഇവർ വോട്ടർമാർക്കിടയിൽ ധ്രുവീകരണം നടത്തുകയാണന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കൊലപാതകികളെ പിന്തുണക്കുകയും സ്വീകരണം നൽകുകയും ചെയ്ത പൂർവവിദ്യാർഥി ജയന്ത് സിന്‍ഹയുടെ നടപടിയെ സർവകലാശാല ശക്തമായി അപലപിക്കണം. ഇല്ലെങ്കിൽ സർവകലാശാലയുടെ സൽപേരിനാണ് കളങ്കം സംഭവിക്കുക. മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ജയന്ത് സിന്‍ഹിന്‍റെ ഹാർഡ് വാർഡ് പൂർവവിദ്യാർഥി എന്ന പദവി നീക്കം ചെയ്യണമെന്നും പ്രതീക് കാൻവാൾ വ്യക്തമാക്കി. കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജാർഖണ്ഡിലെ മാംസ വ്യാപാരി അലിമുദ്ദീന്‍ അന്‍സാരിയെ അടിച്ച് കൊന്ന കേസിലാണ് പ്രതികളായ ഗോരക്ഷകര്‍ക്ക് ജാമ്യം ലഭിച്ചപ്പോഴാണ് കേന്ദ്രമന്ത്രി സ്വീകരണം നൽകിയത്.
ഹാർവാർഡ് പൂർവവിദ്യാർഥി പദവിയിൽ നിന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ പേര് നീക്കം ചെയ്യണമെന്ന പ്രതീക് കാൻവാളിന്‍റെ ആവശ്യത്തെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തു വന്നു. നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയ അക്രമികൾക്ക് സ്വീകരണം നൽകിയ കേന്ദ്രമന്ത്രിക്കെതിരെ പ്രതികരിക്കണമെന്നും പരാതിയെ ജനങ്ങൾ പിന്തുണക്കണമെന്നും ട്വിറ്ററീലൂടെ രാഹുൽ ആഹ്വാനം ചെയ്തു.
2017 ജൂണിൽ ജാർഖണ്ഡിലെ രാംഗഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാംസവ്യാപാരി അലിമുദ്ദീൻ അന്‍സാരി തെൻറ കാറിൽ ബീഫ് കടത്തിയെന്നാരോപിച്ച് ഗോരക്ഷാ പ്രവർത്തകർ അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. സംഘം ചേർന്നുള്ള മർദനത്തിൽ അലിമുദ്ദീൻ കൊല്ലപ്പെട്ടു. പ്രകോപിതരായ ഗോരക്ഷ ഗുണ്ടകൾ അലിമുദ്ദീന്‍റെ കാർ കത്തിക്കുകയും ചെയ്തു. ഈ കേസിൽ കേസിൽ വിചാരണകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികൾക്ക് ജാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം നേടി പുറത്തിറങ്ങിയ അക്രമികൾക്ക് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തിൽ ബി.ജെ.പിയാണ് സ്വീകരണം നൽകിയത്. പ്രതികളെ പുഷ്പഹാരമണിയിച്ചും മധുരപലഹാരം നൽകിയും ജയന്ത് സിന്‍ഹ അനുമോദിക്കുന്ന ചിത്രങ്ങൾ പുറത്തായതോടെ സംഭവം വിവാദമായത്. കഴിഞ്ഞ മാർച്ചിൽ അതിവേഗ കോടതി 11 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചപ്പോൾ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.