ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം ഇൻറർനെറ്റിൽ നിന്ന് നീക്കി
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾ ഇൻറർനെറ്റിൽനിന്ന് നീക്കി. ചിത്രങ്ങളും വിഡിയോയും ലേഖനങ്ങളുമെല്ലാം നീക്കിയതായി ചൂണ്ടിക്കാട്ടി സാമൂഹികപ്രവർത്തകർ രംഗത്തെത്തി. വിദ്വേഷപ്രസംഗങ്ങളിൽ മുൻനിരക്കാരായ യോഗി ആദിത്യനാഥ്, ഉമ ഭാരതി, സാക്ഷി മഹാരാജ് എന്നിവരുടേതാണ് നീക്കിയവയിൽ പ്രധാനം. നേതാക്കളുടെ വിദ്വേഷ പാരമ്പര്യം മറച്ചുവെക്കാനുള്ള ഭരണകൂട നീക്കമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. നാലുവർഷത്തിനിടെ മോദി സർക്കാറിനെ കടന്നാക്രമിക്കുന്ന ഒേട്ടറെ വാർത്തകൾ വന്നിരുന്നു. മോദിക്കെതിരെ മാത്രമല്ല, ബി.ജെ.പിക്കും നേതാക്കൾക്കുമെതിരായ വിമർശനങ്ങളായിരുന്നു ഏറെയും.
കലാപത്തിനും വിദ്വേഷത്തിനും വഴിമരുന്നിട്ട പ്രസംഗങ്ങൾ, മുസ്ലിം, ക്രിസ്ത്യൻ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ബി.ജെ.പി നേതാക്കളുെട വിദ്വേഷപ്രസ്താവനകൾ, സ്ത്രീകൾക്കും ദലിതർക്കുമെതിരായ മോശം പരാമർശങ്ങൾ എന്നിവയെല്ലാം ഇൻറർനെറ്റിൽനിന്ന് നീക്കിയതായി ഒരുകൂട്ടം സാമൂഹിക പ്രവർത്തകരുടെ പരിശോധനയിൽ വ്യക്തമായി. ‘ഇന്ത്യയെ വിഘടിപ്പിക്കൽ; നാലാണ്ടിെൻറ അവലോകനം’ എന്ന പേരിൽ ഒരു റിപ്പോർട്ട് തയാറാക്കുന്നതിെൻറ ഭാഗമായുള്ള പരിശോധനയിലാണ് ഇവ അപ്രത്യക്ഷമായത് ശ്രദ്ധയിൽപെട്ടത്. റിപ്പോർട്ടിെൻറ പ്രകാശനച്ചടങ്ങിൽ സാമൂഹികപ്രവർത്തകയായ ശബ്നം ഹശ്മിയാണ് ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി മോദിയുടെ വിദ്വേഷപ്രസംഗങ്ങളെല്ലാം 2014ലെ തെരഞ്ഞെടുപ്പിനുമുേമ്പ യൂട്യൂബിൽനിന്നടക്കം നീക്കിയിരുന്നു. ഗൗരവ് യാത്രക്കിടയിലെ വിഷം വമിപ്പിച്ച പ്രസംഗങ്ങളും ഇൗ വിധത്തിൽ നീക്കിയിരുന്നു. സർക്കാർ നൂറു ദിനം പിന്നിട്ടപ്പോഴും ഒരാണ്ട് ആയപ്പോഴും തങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളും ഇൻറർനെറ്റിൽ കാണാനില്ല -ശബ്നം ഹശ്മി വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.