ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന് വാജ്പേയിയുടെ പേര് നൽകണം- പ്രജ്ഞ സിങ് താക്കൂർ
text_fieldsഭോപാൽ: ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന് അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേര് നൽകണമെന്ന് ഭോപ്പാലിൽനിന്നുള്ള ബി.െജ.പി എം.പി പ്രജ്ഞാ സിങ് താക്കൂർ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിന് തുല്യമായ സൗകര്യങ്ങളോടെ നവീകരിച്ച റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബർ 15ലെ സന്ദർശനവേളയിൽ പൊതുജനങ്ങൾക്ക് സമർപ്പിക്കും.
ജനജാതീയ ഗൗരവ് ദിവസിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തുന്നത് ഭോപ്പാലിന് ശുഭസൂചനയാണെന്നും പ്രജ്ഞാസിങ് താക്കൂർ ട്വീറ്റിൽ പറഞ്ഞു. സന്ദർശന വേളയിൽ, ഗോത്രവർഗ നേതാവ് ബിർസ മുണ്ടയുടെ ജന്മദിനത്തിൽ നടത്തുന്ന മെഗാ ട്രൈബൽ കൺവെൻഷനിലും പ്രധാനമന്ത്രി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.