ഔറംഗാബാദിന്റെ പേരുമാറ്റം; ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗർ എന്നാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി തള്ളി. ഹൈകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ സുപ്രീംകോടതി ഇടപെടേണ്ട കാര്യമില്ലെന്നും നഗരത്തിന്റെയും റോഡിന്റെയും പേരിടലും മാറ്റലുമൊക്കെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ ജോലിയാണെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി. പാർദിവാലയുമടങ്ങിയ ബെഞ്ച് മുഹമ്മദ് ഹിഷാം ഉസ്മാനിയും മറ്റുള്ളവരും നൽകിയ പൊതുതാൽപര്യ ഹരജി തള്ളിയത്. 2020 മാർച്ച് നാലിനാണ് ഔറംഗാബാദ് ഡിവിഷനൽ കമീഷണർ ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗർ എന്നാക്കി മാറ്റി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.