സർദാർ പേട്ടലിന്റെ പേരിൽ വോട്ട് തേടിയ ബി.ജെ.പി അദ്ദേഹത്തെ അപമാനിക്കുന്നു-ഹാർദിക് പേട്ടൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് മൊേട്ടരയിലെ സർദാർ വല്ലഭായ് പേട്ടലിന്റെ പേരിലുള്ള സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയതിനെതിരേ കോൺഗ്രസ് നേതാവ് ഹാർദിക് പേട്ടൽ രംഗത്ത്. സർദാർ പട്ടേലിന്‍റെ പേരിൽ വോട്ട് തേടുന്ന ബി.ജെ.പി അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് ഹാർദിക് പറഞ്ഞു. ഈ അപമാനം ഗുജറാത്തിലെ ജനങ്ങൾ സഹിക്കില്ലെന്നും ഇതിനുള്ള മറുപടി അവർക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം. അതിപ്പോൾ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇത് സർദാർ പട്ടേലിനെ അപമാനിക്കുന്നതല്ലേ? പട്ടേലിന്‍റെ പേരിൽ വോട്ട് തേടുന്ന ബി.ജെ.പി. ഇപ്പോൾ അദ്ദേഹത്തെ അപമാനിക്കുകയാണ്. സർദാർ പട്ടേലിനോടുള്ള ഈ അപമാനം ഗുജറാത്തിലെ ജനങ്ങൾ സഹിക്കില്ല'-ഹാർദിക് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റം. സർദാർ വല്ലഭായ് പേട്ടലിന്റെ പേരിലുള്ള സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന ചടങ്ങിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അറിയിച്ചത്. 1,10,000 സീറ്റുകളുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.
दुनिया के सबसे बड़े अहमदाबाद स्थित सरदार पटेल क्रिकेट स्टेडियम का नाम बदलकर नरेंद्र मोदी क्रिकेट स्टेडियम रखा गया है, क्या यह सरदार पटेल का अपमान नहीं हैं ? सरदार पटेल के नाम पर मत माँगने वाली भाजपा अब सरदार साहब का अपमान कर रही हैं। गुजरात की जनता सरदार पटेल का अपमान नहीं सहेगी।
— Hardik Patel (@HardikPatel_) February 24, 2021
ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടനചടങ്ങുകൾ നിർവഹിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്ബഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആൻജിയോപ്ലാസ്റ്റിക് ശേഷം വിശ്രമ ജീവിതം നയിക്കുന്ന ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ചടങ്ങിൽ സംബന്ധിച്ചില്ല.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ 3,4 ടെസ്റ്റുകളും അഞ്ച് ട്വന്‍റികളും ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 2020ൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ വേദിയൊരുക്കിയത് മൊേട്ടര സ്റ്റേഡിയത്തിലായിരുന്നു. നേരത്തേ ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന് അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പേര് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.