ആധാർവിവരങ്ങൾ പുതുക്കൽ നിർബന്ധമല്ല -കേന്ദ്രം
text_fieldsന്യൂഡൽഹി: ആധാർ കാർഡിനായി സമർപ്പിച്ച അനുബന്ധ രേഖകളും വിവരങ്ങളും 10 വർഷം കൂടുമ്പോൾ പുതുക്കണമെന്നത് നിർബന്ധമല്ലെന്ന് ഗസറ്റ് വിജ്ഞാപനത്തിൽ കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതികവിദ്യ മന്ത്രാലയം വ്യക്തത വരുത്തി. സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് വിജ്ഞാപനമെന്ന ആക്ഷേപങ്ങൾക്ക് വിരാമമിട്ടാണ് കേന്ദ്രം വ്യക്തതവരുത്തിയത്.
ആധാർ കിട്ടി 10 വർഷമായാൽ അതിലെ വിവരങ്ങൾ തെളിവോടുകൂടി പുതുക്കണമെന്ന് വ്യാഴാഴ്ച കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 10 വർഷം കൂടുമ്പോൾ ആളെ തിരിച്ചറിയാനുള്ള രേഖയും വിലാസം തെളിയിക്കാനുള്ള രേഖയും സമർപ്പിക്കണമെന്നും വിജ്ഞാപനത്തിലുണ്ടായിരുന്നു. ആധാറിലെ വിവരങ്ങൾ എല്ലാ പൗരന്മാരും പുതുക്കണമെന്ന് യു.ഐഡി.എ.ഐ (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) കഴിഞ്ഞ മാസം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ, രേഖകൾ പുതുക്കൽ നിർബന്ധമല്ലെങ്കിലും അത് പ്രോത്സാഹിപ്പിക്കാനാണ് വിജ്ഞാപനം എന്നാണ് ഏറ്റവുമൊടുവിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.