പ്രശസ്ത മാർക്സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു
text_fieldsകാലിഫോർണിയ: പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് (81) നിര്യാതനായി. കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആശുപത്രി വിട്ട ഐജാസ് സ്വന്തം വസതിയിലാണ് മരിച്ചത്. അമേരിക്കയിലെയും കാനഡയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസര്‍ ആയിരുന്നു.
2017 മുതല്‍ കാലിഫോര്‍ണിയയിലെ ഇര്വിന് സര്‍വകലാശാലയില്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചാന്‍സലേഴ്സ് പ്രഫസറായി പ്രവര്‍ത്തിച്ചു. ന്യൂസ് മാഗസിന് 'ഫ്രണ്ട്ലൈനി'ന്റെ എഡിറ്റോറിയൽ കൺസൾട്ടന്റായും, വെബ്സൈറ്റായ 'ന്യൂസ്ക്ലിക്കി'ന്റെ സീനിയർ ന്യൂസ് അനലിസ്റ്റായും പ്രവർത്തിച്ചു. ന്യൂഡല്‍ഹി നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, സെന്റര്‍ ഓഫ് കണ്ടംപററി സ്റ്റഡീസില്‍ ഫെലോ, ടൊറന്റോ യോര്‍ക്ക് യൂനിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിസിറ്റിങ് പ്രഫസര്‍ പദവികളിലും പ്രവർത്തിച്ചു.
1941ൽ ഉത്തര്‍പ്രദേശിൽ ജനിച്ച ഐജാസ് വിഭജനത്തെ തുടർന്ന് കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു. 'എ വേള്‍ഡ് ടു വിന്: എസ്സേയ്സ് ഓണ്‍ ദ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' (പ്രഭാത് പട്നായിക്കിനും ഇര്ഫാന് ഹബീബിനുമൊപ്പം), 'ഇന്‍ തിയറി: ക്ലാസ്സസ്, നാഷന്‍സ്, ലിറ്ററേച്ചര്‍', 'ഇറാഖ്, അഫ്ഗാനിസ്താന് ആന്‍ഡ് ദ ഇംപീരിയലിസം ഓഫ് അവര്‍ ടൈം', 'ഇന്‍ അവര്‍ ടൈം: എംപയര്‍, പൊളിറ്റിക്സ്, കള്‍ചര്‍' തുടങ്ങി നിരവധി കൃതികൾ എഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.