പാർട്ടി ആസ്ഥാനത്തിനും സോണിയ ഗാന്ധിയുടെ വസതിക്കും ഉൾപ്പടെ വാടക നൽകിയില്ല; കോൺഗ്രസ്സിന് കുടിശ്ശിക കുരുക്ക്
text_fieldsന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുടെ കൈവശമുള്ള പല വസ്‌തുക്കളുടെയും വാടക അടച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. ആക്ടിവിസ്റ്റ് സുജിത് പട്ടേൽ സമർപ്പിച്ച അപേക്ഷയ്ക്ക് മറുപടിയായാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
അക്ബർ റോഡിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് ഏകദേശം 12.7 ലക്ഷം രൂപ വാടക കെട്ടിക്കിടക്കുന്നുണ്ടെന്നും 2012 ഡിസംബറിലാണ് വാടക അവസാനമായി അടച്ചതെന്നും കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയത്തിന്റെ വിവരാവകാശ മറുപടിയിൽ പറയുന്നു.
സമാനമായി സോണിയാ ഗാന്ധിയുടെ ജൻപഥ് റോഡിലെ വസതിക്ക് 2020 സെപ്റ്റംബറിലാണ് അവസാനമായി വാടക ലഭിച്ചതെന്നും അതിൽ 4,610 രൂപ വാടക കെട്ടിക്കിടക്കുന്നുണ്ട്.
പാർപ്പിട ചട്ടങ്ങൾ അനുസരിച്ച് ഡൽഹിയിൽ ദേശീയ-സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്ക് സ്വന്തമായി ഓഫീസ് നിർമ്മിക്കാൻ മൂന്ന് വർഷത്തെ സമയം നൽകിയിട്ടുണ്ട്. തുടർന്ന് സർക്കാർ ബംഗ്ലാവ് ഒഴിയേണ്ടിവരും. 2010 ജൂണിൽ 9-എ റൂസ് അവന്യൂവിൽ പാർട്ടി ഓഫീസ് പണിയാൻ കോൺഗ്രസിന് സ്ഥലം അനുവദിച്ചിരുന്നു.
2013-ഓടെ കോൺഗ്രസ് പാർട്ടിക്ക് അക്ബർ റോഡിലെ ഓഫീസും രണ്ട് ബംഗ്ലാവുകളും ഒഴിയേണ്ടി വന്നിരുന്നുവെങ്കിലും പാർട്ടി ഇതുവരെ പല തവണയായി വീട് ഒഴിയുന്നത് നീട്ടിക്കൊണ്ട് പോവുകയായിരുന്നു.2020 ജൂലൈയിൽ ഒരു മാസത്തിനുള്ളിൽ ലോധി റോഡിലെ താമസസ്ഥലം ഒഴിയാൻ ആവശ്യപ്പെട്ട് സർക്കാർ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.