മഹിള കോൺഗ്രസിൽ 11 വർഷത്തിനുശേഷം പുനഃസംഘടന വരുന്നു
text_fieldsന്യൂഡൽഹി: സംസ്ഥാന മഹിള കോൺഗ്രസിൽ 11 വർഷത്തിനുശേഷം പുനഃസംഘടന വരുന്നു. ജംബോ കമ്മിറ്റി ഒഴിവാക്കും. കോൺഗ്രസ് ഉദയ്പൂർ നവസങ്കൽപ് ശിബിര പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ച് ഭാരവാഹി സ്ഥാനങ്ങളിൽ പകുതി 50 വയസ്സിൽ താഴെയുള്ളവർക്കായി നീക്കിവെക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പി പറഞ്ഞു.
100 അംഗ ജംബോ കമ്മിറ്റിയാണ് ഇപ്പോഴത്തെ സംസ്ഥാന സമിതി. പുനഃസംഘടനയിൽ അംഗസംഖ്യ 45നു താഴെയാക്കാനാണ് ഉദ്ദേശ്യം. പ്രസിഡന്‍റിനു പുറമെ മൂന്നു വൈസ് പ്രസിഡന്‍റുമാർ, 10 ജനറൽ സെക്രട്ടറിമാർ, 28 സെക്രട്ടറിമാർ എന്നിങ്ങനെ പ്രധാന ഭാരവാഹികളുടെ എണ്ണം നിജപ്പെടുത്തും. അഞ്ചു വർഷത്തിൽ കൂടുതൽ ഭാരവാഹികളായിരുന്നവരെ ഒഴിവാക്കും.
ബിന്ദു കൃഷ്ണ പ്രസിഡന്‍റായിരിക്കെ, 2011ലാണ് മഹിള കോൺഗ്രസിൽ ഏറ്റവുമൊടുവിൽ പുനഃസംഘടന നടന്നത്. സംസ്ഥാന തലത്തിൽ പുനഃസംഘടന അടുത്ത മാസം 20നകം പൂർത്തിയാക്കാനാണ് ഉദ്ദേശ്യം. വാർഡ്, മണ്ഡലം, ബ്ലോക്ക് തലങ്ങളിലും പുനഃസംഘടന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.