കേന്ദ്രമന്ത്രിസഭ പുനഃസംഘടന; സുരേഷ് ഗോപിയെയും ഇ. ശ്രീധരനെയും പരിഗണിച്ചേക്കും
text_fieldsന്യൂഡൽഹി: കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ മുന്നോടിയായി നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില കേരളത്തിൽ വലിയ പരിഗണന നൽകാനാണ് സാധ്യത. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്.
തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി എല്ലാ മന്ത്രിമാരുടെയും യോഗം തിങ്കളാഴ്ച്ച വൈകിട്ട് നാലിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയുടെ വിശാലയോഗം വിളിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടനയെ കുറിച്ച് പ്രചാരണം ശക്തമായത്.
വിവിധ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ അഴിച്ചുപണിക്ക് സാധ്യതയെന്നാണ് അറിയുന്നത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ഇ.ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തതായി ബി.ജെ.പി നേതൃത്വം പറയുന്നു.നിലവിൽ കേരളത്തിലെ പാർട്ടിക്ക് വേരുറപ്പിക്കാൻ പറ്റാതെ പോയതിൽ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് അമർഷമുണ്ട്. എന്നാൽ, കേരളത്തിലെ പാർട്ടി നേതൃത്വത്തെ തള്ളിപറയാൻ കഴിയുന്നില്ല. അത്രമേൽ വ്യക്തി താൽപര്യക്കാരും ഗ്രൂപ്പുകളും ജാതിസമവാക്യങ്ങളുമുള്ള കേരളത്തിൽ ഏറെ കരുതലോടെ നീങ്ങാനാണ് തീരുമാനം. എന്നാൽ, മന്ത്രിമാരെ സൃഷ്ടിക്കുന്നതിലൂടെ സാധാരണക്കാർക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.