മുസ്ലിം പ്രാർഥനാലയം പൊളിച്ചത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് മർദനം
text_fieldsന്യൂഡൽഹി: മുസ്ലിം പ്രാർഥനാലയം പൊളിച്ചത് റിപ്പോർട്ട് ചെയ്യാനെത്തിയ സ്വതന്ത്ര മാധ്യമപ്രവർത്തകന് ആൾക്കൂട്ടത്തിെൻറ മർദനം. 25 മുസ്ലിംകുടുംബങ്ങൾ റമദാനിൽ പ്രാർഥിക്കാൻ നിർമിച്ച താൽക്കാലിക പ്രാർഥനാലയം ബലമായി പൊളിച്ചത് അന്വേഷിക്കാനെത്തിയ കശ്മീർ സ്വദേശി ബാസിത് മാലിക്കിനെയാണ് ആക്രമിച്ചത്. ‘കാരവൻ’ മാസികക്ക് വേണ്ടിയാണ് റിപ്പോർട്ട് ചെയ്യാനെത്തിയത്. മാലിക് മാസികയിലൂടെയാണ് അനുഭവം വിവരിക്കുന്നത്. ഡൽഹിയിലെ സോണിയവിഹാറിൽ ജൂൺ ഒമ്പതിനായിരുന്നു സംഭവം. മില്ലി ഗസറ്റിെൻറ ഫേസ്ബുക്ക് പേജിൽ ജൂൺ ഏഴിന് വന്ന വിഡിേയായെ തുടർന്നാണ് പിറ്റേന്ന് അദ്ദേഹം സ്ഥലത്തെത്തിയത്. ടാക്കൂർ, ഗുജ്ജാർ സമുദായത്തിൽപെട്ടവരാണ് പ്രാർഥനാലയം പൊളിച്ചതെന്ന് താമസക്കാർ പറഞ്ഞു. സോണിയവിഹാർ പൊലീസ് സ്റ്റേഷനിൽ സംഭവം അന്വേഷിച്ചേപ്പാൾ തങ്ങളുടെ അധികാരപരിധിയിലല്ലെന്നാണ് പറഞ്ഞത്.
സംഭവത്തിനുശേഷം പ്രദേശത്ത് സ്ഥിതി വഷളാവുകയായിരുന്നു. ഹിന്ദുവായ ഒരാളുടെ കടയിൽ വാടകക്ക് ബാർബർ ഷോപ്പ് നടത്തുന്ന മുസ്ലിമിനോട് കട തുറക്കരുതെന്ന് സ്ഥലമുടമ ആവശ്യപ്പെട്ടതായി പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. മാലിക് ചരത് സിങ് എന്നയാളുടെ സഹോദരൻ ഭരത് സിങ്ങിനെ കണ്ടു. ക്ഷേത്രം നിന്നയിടത്താണ് മുസ്ലിംകൾ പള്ളി പണിതതെന്ന് ഭരത് പറഞ്ഞു. സ്ഥലം ഉടമകൾക്ക് പള്ളി പണിയാൻ പാകിസ്താനിൽ നിന്ന് ധനസഹായം ലഭിക്കുന്നു. മുസ്ലിം ജനസംഖ്യ കൂട്ടാനുള്ള ശ്രമത്തിെൻറ ഭാഗമായുള്ള ഗൂഢാലോചനയാണിതെന്നും നാളെ അവർ ശ്മശാനം വേണമെന്ന് ആവശ്യപ്പെടുമെന്നും ഭരത് ആേരാപിച്ചു.
പിന്നീട് പൊലീസ് ആവശ്യപെട്ടപ്രകാരം പ്രശ്നപരിഹാരത്തിന് ചേരുന്ന യോഗ സ്ഥലത്തേക്ക് മാലിക്കിനെ കൊണ്ടുപോയി. യോഗത്തിൽ ഹിന്ദുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. വർഗീയചുവയുള്ള സംഭാഷണമാണ് നടന്നത്. അരമണിക്കൂറിന് ശേഷം യോഗത്തിെൻറ സ്വഭാവം മാറി. ഒരാൾ മാലിക്കിെൻറ ഫോൺ തട്ടിയെടുത്തു. മാധ്യമപ്രവർത്തകനെന്ന് പറഞ്ഞപ്പോൾ ‘നീ പാകിസ്താനിൽ നിന്നാണെങ്കിലോന്ന്’ ചോദിച്ചു. ഇതിനിടെ മാലിക്കിനെ വളഞ്ഞ ഒരുസംഘം തിരിച്ചറിയൽ കാർഡ് ആരാഞ്ഞു. േവാട്ടർ െഎ.ഡി കാർഡിൽ മാലിക് അബ്ദുൽ ബാസിത് എന്ന േപര് കണ്ടപ്പോൾ ‘സാലെ മുസ്ലിം’ എന്നാക്രോശിച്ചു. ഒരാൾ മുഖത്തടിച്ചു. െഎ.ഡി കാർഡ് ഇവിടെയുള്ളതല്ല എന്ന് പറഞ്ഞ് നിരവധി പേർ മർദനം തുടങ്ങി. ‘പാകിസ്താൻ മൂർദാബാദ്, ഹിന്ദുസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിക്കാൻ ആൾക്കൂട്ടം ആവശ്യപ്പെട്ടു. മർദനം തുടർന്നു. ഒരാൾ ‘െഎ.എസ്.െഎ ഏജൻറ് കശ്മീരിൽ നിന്ന് നമ്മളെ അപമാനിക്കാൻ വന്നിരിക്കുന്നു’വെന്ന് പറയുന്നുണ്ടായിരുന്നു. അഞ്ച് വർഷമായി താൻ ഡൽഹിയിൽ താമസിക്കുന്നുവെന്ന് മാലിക് പറെഞ്ഞങ്കിലും ആരും വിശ്വസിച്ചില്ല. ഒരാൾ കുനിച്ച് നിർത്തി മുട്ടുകൊണ്ട് മുതുകിൽ ഇടിച്ചു. ഒന്നര മണിക്കൂർ മർദനത്തിനുശേഷം പൊലീസ് എത്തിയാണ് മാലിക്കിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും ‘കാരവാൻ’ മാസികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.