ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി ആന്ധ്രയിലെ കർഷകൻ
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിലെ ചിന്ന ജോനാഗിരി മേഖലയിലെ കർഷകന് 30 കാരറ്റിന്‍റെ വജ്രം കിട്ടിയെന്ന് റിപ്പോർട്ട്. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം സ്വന്തം കൃഷിയിടത്തിൽ നിന്നും കർഷകന് വജ്രം ലഭിച്ചുവെന്നും ഇത് പ്രാദേശിക വ്യാപാരിക്ക് 1.2 കോടി രൂപക്ക് വിൽപന നടത്തിയെന്നുമുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
കർഷകന് വജ്രം ലഭിച്ചുവെന്ന വാർത്ത പൊലീസും സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും കുർനൂൽ എസ്.പി അറിയിച്ചു. ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ വജ്രം ലഭിച്ച സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മൺസൂൺ മഴയിൽ ഭൂമിയുടെ മുകൾ ഭാഗത്തെ മണ്ണ് ഒഴുകി പോവുേമ്പാഴാണ് വിലപിടിപ്പുള്ള കല്ലുകൾ ലഭിക്കുയെന്ന് കുർനൂൽ എസ്.പി അറിയിച്ചു. 2019ൽ കുർനൂലിലെ കർഷകന് 60 ലക്ഷം വില വരുന്ന വജ്രം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.