രാജ്യം 69ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ
text_fieldsന്യൂഡൽഹി: കനത്ത സുരക്ഷയിൽ രാജ്യം 69ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച ജവാൻമാരുെട ഒാർമക്കായി ഇന്ത്യാഗേറ്റിെല അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് മോദി പരേഡിനായി രാജ്പഥിെലത്തി. അശ്വാരൂഢ സേനയുടെ അകമ്പടിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദും 10 ആസിയാൻ രാഷ്ട്രത്തിലവൻമാരും രാജ് പഥിലെത്തി. ഇവരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ചരിത്രത്തിലാദ്യമായാണ് പത്തു രാഷ്ട്രത്തലവൻമാർ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥികളായി ഒരുമിച്ച് പങ്കെടുക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുർ, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാൻമാർ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നത്.
രാജ്പഥിലെത്തിയ ഇവരെ പ്രധാനമന്ത്രി സ്വീകരിച്ചു. പിറകെ രാഷ്ട്രപതിയും രാജ്പഥിലെത്തി. തുടർന്ന് 21 ആചാര വെടികളോടെ രാഷ്ട്രപതി പതാക ഉയർത്തി. ശേഷം അശോക ചക്ര ഉൾപ്പെടെ വിവിധ സേനാപുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തു.
സംസ്കാരങ്ങളുടെ വൈവിധ്യം വളിച്ചോതുന്ന പരേഡുകളും, സൈനിക ശക്തി തെളിയിക്കുന്ന മാർച്ചും എന്നിവ തലസ്ഥാനത്തെ രാജ്പഥിൽ അരങ്ങേറി. ആസിയാൻ രാജ്യങ്ങളിലെ തലവൻമാർ മുഖ്യാതിഥികളായി പെങ്കുടക്കുന്നതിനാൽ മാർച്ച് പാസ്റ്റിൽ ആദ്യം ആസിയാൻ പതാകയും ആസിയാൻ രാജ്യങ്ങളുടെ പതാകകളും വഹിച്ച് സൈനികർ മുന്നേറി. അതിനു പിറകെ സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനം. കര-വ്യോമ- നാവിക സേനയുടെയും മുൻ സൈനികരുടെയും പ്രകടനത്തിനു പിറകെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളും കടന്നു പോയി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിവിധ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 23 നിശ്ചല ദൃശ്യങ്ങളാണ് പരേഡിൽ ഉള്ളത്. നാലു വർഷങ്ങൾക്ക് ശേഷം കേരളവും പരേഡിൽ പെങ്കടുത്തു.
അതേസമയം, പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വാഗ അതിർത്തിയിൽ പാക് സൈനികർക്ക് മധുരം വിതരണം ചെയ്തില്ല. പാകിസ്താൻ നിരന്തരമായി നടത്തുന്ന ആക്രമണങ്ങൾക്കുള്ള പ്രതിഷേധ സൂചകമായാണ് മധുരം വിതരണം ചെയ്യാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.