റിപ്പബ്ലിക് ദിനാഘോഷം: മാക്രോൺ ഇന്നെത്തും
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി രണ്ടുദിവസത്തെ സന്ദർശനത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യാഴാഴ്ച ജയ്പുരിലെത്തും. ജയ്പുർ വിമാനത്താവളത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് വിമാനമിറങ്ങുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് ഇരുവരും ജയ്പുരിലെ ചരിത്രപ്രധാന സ്ഥലങ്ങൾ സന്ദർശിക്കും. പിന്നീട് താജ് റാംബാഗ് പാലസ് ഹോട്ടലിൽ മോദിക്കൊപ്പം ഉഭയകക്ഷി ചർച്ച.
ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് സൂചന. രാത്രി 8.50ന് ഡൽഹിക്ക് തിരിക്കും. വെള്ളിയാഴ്ച കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കും. ഫ്രാൻസിൽനിന്നുള്ള സൈനികരും പരേഡിൽ അണിനിരക്കുന്നുണ്ട്. വൈകീട്ട് 7.10ന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തും. രാത്രി 10.05ന് ഡൽഹിയിൽനിന്ന് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.