സമയം കിട്ടുമ്പോൾ വായിക്കണം; മോദിക്ക് ഭരണഘടനയുടെ പകർപ്പയച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച് കോൺഗ്രസ ്. ‘രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടെ സമയം ലഭിക്കുമ്പോൾ അത് വായിക്കണമെന്നും കോൺഗ്രസ് അഭ്യർത്ഥിച്ചു. ‘‘പ്ര ിയ പ്രധാനമന്ത്രി, ഇന്ത്യൻ ഭരണഘടന ഉടൻ നിങ്ങളിലെത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടെ സമയംകിട്ടുമ്പോൾ ദയവായി ഇത് വായിക്കുക. ആദരവോടെ, കോൺഗ്രസ്.’’ കോൺഗ്രസിെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റിൽ പറയുന്നു.
Dear PM,
— Congress (@INCIndia) January 26, 2020
The Constitution is reaching you soon. When you get time off from dividing the country, please do read it.
Regards,
Congress. pic.twitter.com/zSh957wHSj
‘‘സ്വാതന്ത്ര്യത്തിനുള്ള ജൻമാവകാശത്തിനും സമത്വത്തിെൻറ പ്രത്യയശാസ്ത്രത്തിലൂടെ നടക്കുന്നതിനും സാഹോദര്യത്തിെൻറ ജ്വാല നിലനിർത്തുന്നതിനും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരാൻ 71-ാമത് റിപ്പബ്ലിക് ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. ഭരണഘടനക്ക് വിധേയമല്ലാത്ത ഏത് തീരുമാനത്തെയും എതിർക്കുകയെന്നത് കടമയാണെന്ന് സർക്കാരുകൾ ഓർമിക്കണം’’ എന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല രാവിലെ ട്വീറ്റിട്ടിരുന്നു.
മതേതരത്വത്തിെൻറ തത്വത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കേന്ദ്രത്തെ എതിർത്തിരുന്നു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാന നിയമസഭകൾ സി.എ.എ വിരുദ്ധ പ്രമേയങ്ങൾ പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.