പുറത്തായത് അർണബിെൻറ കള്ളക്കളി; റിപബ്ലിക് ടി.വിക്ക് സംഭവിച്ചതെന്ത്?
text_fieldsടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമം നടത്തുന്ന മാഫിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത് മുംബൈ പൊലീസിെൻറ ക്രൈംബ്രാഞ്ച് വിഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട് ഫാസ്റ്റ് മറാത്തി, ബോക്സ് സിനിമ തുടങ്ങിയ ചാനലുകളുടെ മേധാവികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്രിമം നടത്തിയ മൂന്നാമത്തെ ചാനലായ റിപബ്ലിക് ടി.വി ഉടമക്ക് വൈകാതെ സമൻസ് അയക്കുമെന്നും പൊലീസ് അറിയിച്ചു. റിപബ്ലിക് ടി.വിയുടെ റേറ്റിങ് വലിയ രീതിയിൽ കൃത്രിമമായി ഉയർത്തിയെന്നാണ് ആരോപണം
ഇന്ത്യയിടെ ടി.വി ചാനലുകൾക്ക് റേറ്റിങ് നൽകുന്നത് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ (ബി.എ.ആർ.സി-ബാർക്) ആണ്. ഇതിൽ റിപബ്ലിക് ടി.വി കള്ളത്തരം കാണിക്കുന്നുണ്ടെന്ന സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. ബാർകിന് വേണ്ടി റേറ്റിങ് ബോക്സുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഹൻസ റിസേർച്ച് എന്ന കമ്പനിയാണ്. മുൻ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകൾ ബോക്സുകളിൽ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹൻസ നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
മോഡസ് ഓപ്പറാണ്ടി
റേറ്റിങ് രേഖപ്പെടുത്താനായി വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ബാരോമീറ്ററിലെ ഡാറ്റ തട്ടിപ്പുകാർ കൈക്കലാക്കുന്നു. തുടർന്ന് വീട്ടുകാർക്ക് പണം നൽകി റിപബ്ലിക് ടി.വി പോലെ ചില പ്രത്യേക ചാനലുകൾ മാത്രം കാണാൻ ആവശ്യപ്പെടുന്നു. ഇംഗ്ലീഷ് അറിയാത്ത വീട്ടുകാർ പോലും റിപബ്ലിക് ടി.വിയുടെ ഇംഗ്ലീഷ് ചാനൽ എല്ലാ ദിവസവും കണ്ടിരുന്നതായി റിപ്പോർട്ടുണ്ട്.
എന്തിന്
ചാനലുകളിലെ കാഴ്ചക്കാരുടെ എണ്ണം കൂടിയാൽ പരസ്യങ്ങൾക്ക് കൂടുതൽ പണം വാങ്ങാമെന്നുള്ളതാണ് ഏറ്റവും വലിയ മെച്ചം. 30,000 കോടിയുടേതാണ് രാജ്യത്തെ പരസ്യവ്യവസായം. ഇതിെൻറ ഒരു പങ്ക് സ്വന്തമാക്കാനാണ് എല്ലാ ചാനലുകളും മത്സരിക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം കൂടുന്നതോടെ പരസ്യവരുമാനത്തിെൻറ വലിയൊരു വിഹിതം സ്വന്തമാക്കാൻ ചാനലുകൾക്കാവും.
റിപബ്ലിക് ടി.വിയുടെ ആസൂത്രിത പ്രചാരണം
ബോളിവുഡ് നടൻ സുശാന്തിെൻറ മരണത്തിൽ മുംബൈ പൊലീസിെൻറ പ്രതിഛായ മോശമാക്കാൻ വലിയ പ്രചാരണമാണ് റിപബ്ലിക് ടി.വി നടത്തുന്നതെന്ന് കമീഷണർ പരം ബീർ സിങ് വ്യക്തമാക്കിയിരുന്നു. ടി.ആർ.പി റേറ്റിങ് ഉയർത്താനാണ് പ്രചാരണം നടത്തിയതെന്നായിരുന്നു അന്ന് വിചാരിച്ചിരുന്നത്. എന്നാൽ, ടി.ആർ.പി തട്ടിപ്പ് പുറത്ത് വന്നതോടെ റിപബ്ലിക് ടി.വിയുടെ പ്രചാരണം കൂടുതൽ ആളുകളിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
കേസിെൻറ നിലവിലെ സ്ഥിതി
ടി.ആർ.പി തട്ടിപ്പിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് മുംബൈ പൊലീസിെൻറ തീരുമാനം. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് ചാനൽ മേധാവികളേയും മുംബൈ പൊലീസിെൻറ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. പക്ഷേ വലിയ മീനായ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് പൊലീസ് ഇതുവരെ കടന്നിട്ടില്ല. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ അർണബ് തെൻറ സ്വാധീനമുപയോഗിക്കുമെന്ന് മുംബൈ പൊലീസിന് നന്നായറിയാം. ഇതു മുൻകൂട്ടി കണ്ട് ഒരു മുഴം മുേമ്പ എറിയുകയാണ് അവർ. ബാർകിനേയും വാർത്ത വിനിമയ മന്ത്രാലയത്തേയും തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ അവർ അറിയിച്ചിട്ടുണ്ട്.
ബാർകിെൻറ നിലപാട്
ഇന്ത്യയിലെ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക് ഇക്കാര്യത്തിൽ മുംബൈ പൊലീസിനൊപ്പമാണ്. മുൻ കേസുകളിലേത് പോലെ കടുത്ത അച്ചടക്ക നടപടി ഈ കേസിലും ഉണ്ടാകുമെന്നും തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മുംബൈ പൊലീസിന് നന്ദിയറിക്കുന്നുവെന്നും ബാർക് അറിയിച്ചു.
റിപബ്ലികിെൻറ വിശദീകരണം
മുംബൈ െപാലീസിെൻറ വാദങ്ങളെല്ലാം വ്യാജമാണെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് റിപബ്ലിക് ടി.വി. സുശാന്ത് സിങ് രജ്പുത്ത് കേസിൽ മുംബൈ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തിയതിെൻറ പ്രതികാര നടപടിയാണ് കേസ്. മുംബൈ പൊലീസിെൻറ നടപടിക്കെതിരെ മാനനഷ്ട കേസ് നൽകുമെന്നും റിപബ്ലിക് ടി.വി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.