Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടി.ആർ.പി തട്ടിപ്പ്​:...

ടി.ആർ.പി തട്ടിപ്പ്​: മുംബൈ പൊലീസിനോട്​ അന്വേഷണം നിർത്തണമെന്ന്​ ആവശ്യപ്പെട്ട്​ റിപബ്ലിക്​ ടി.വി

text_fields
bookmark_border
ടി.ആർ.പി തട്ടിപ്പ്​: മുംബൈ പൊലീസിനോട്​ അന്വേഷണം നിർത്തണമെന്ന്​ ആവശ്യപ്പെട്ട്​ റിപബ്ലിക്​ ടി.വി
cancel

മുംബൈ: ടി.ആർ.പി തട്ടിപ്പിൽ മുംബൈ പൊലീസിനോട്​ അന്വേഷണം നിർത്തിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ റിപബ്ലിക്​ ടി.വി. കേസിൽ സുപ്രീംകോടതിയിൽ റിട്ട്​ ഹരജി സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ തീരുമാനമാകുന്നത്​ വ​െര അന്വേഷണം നടത്തരുതെന്നുമാണ്​ റിപബ്ലിക്​ ടി.വി ചീഫ്​ ഫിനാൻഷ്യൽ ഓഫീസർ ശിവ സുന്ദരം മുംബൈ ​െപാലീസിനെഴുതിയ കത്തിൽ വ്യക്​തമാക്കുന്നത്​. ഒക്​ടോബർ 15ന്​ മാത്രമേ തനിക്ക്​ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ സാധിക്കു എന്നും ശിവസുന്ദരം അറിയിച്ചു.

ആർട്ടിക്കൾ 32 പ്രകാരം കേസിൽ റിട്ട്​ ഹരജി സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്​. അടുത്തയാഴ്​ച ഹരജി ലിസ്​റ്റ്​ ചെയ്​ത്​ സുപ്രീംകോടതി പരിഗണിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതിനാൽ കേസിലെ അന്വേഷണം ഹരജി പരിഗണിക്കുന്നത്​ വരെ നിർത്തിവെക്കണമെന്ന്​ ശിവ സുന്ദരം അഭ്യർഥിച്ചു. ഹരജിയിലെ തീർപ്പ്​ അറിഞ്ഞ ശേഷം കേസി​െൻറ നടപടികളുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഒക്​ടോബർ 10ന്​ മുംബൈ പൊലീസ്​ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. എന്നാൽ, ആ ദിവസം താൻ നഗരത്തിലുണ്ടാവില്ലെന്നും ഇനി ഒക്​ടോബർ 14-15 തീയതികളിൽ മാത്രമേ താൻ നഗരത്തിലുണ്ടാവുയെന്നും ശിവസുന്ദരം അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai policerepublic tvTRP scam
Next Story