അർണബ് ഗോസ്വാമി മുംബൈയിൽ അറസ്റ്റിൽ
text_fieldsമുംബൈ: ആത്മഹത്യപ്രേരണ കേസിൽ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി അറസ്റ്റിൽ. ഇൻറീരിയർ ഡിസൈനറായിരുന്ന അൻവയ് നായിക്, മാതാവ് കുമുദ് നായിക് എന്നിവർ 2018ൽ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെടുത്തിയാണ് മുംബൈയിലെ വസതിയിൽനിന്ന് അർണബിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു വഴങ്ങാൻ കൂട്ടാക്കാതിരുന്ന ഇദ്ദേഹത്തെ പൊലീസ് ബലം പ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്.
റിപബ്ലിക് ടിവിയുടെ ഓഫിസിൽ ഇൻറീരിയർ ഡിസൈനിങ് ചെയ്ത വകയിൽ പണം നൽകാഞ്ഞത് ബിസിനസ് തകർച്ചക്കിടയാക്കിയെന്ന് അൻവയ് നായിക് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മരണത്തിനു പിന്നാലെ കേസെടുത്തിരുന്നെങ്കിലും അർണബിനും മറ്റുമെതിരെ തെളിവില്ലെന്നു പറഞ്ഞ് 2019ൽ റായ്ഗഢ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് നായിക്കിെൻറ മകൾ അദ്ന്യ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് നൽകിയ പരാതിയിൽ പുനരന്വേഷണം നടക്കവെയാണ് അർണബിെൻറ അറസ്റ്റ്.
അതേസമയം പൊലീസ് തന്നെ ഉപദ്രവിച്ചെന്നും കൈയിലും പുറത്തും പരിക്കേറ്റെന്നും അർണബ് കോടതിയിൽ പറഞ്ഞു. അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. എന്നാൽ, നിഷ്പക്ഷ അന്വേഷണമാണ് നടത്തുന്നതെന്നും നീതി ഉറപ്പുവരുത്തുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി. കേസന്വേഷണം വഴിതിരിച്ചുവിടാൻ അർണബ് ശ്രമിച്ചതായി നായിക്കിെൻറ ഭാര്യ അക്ഷതയും മകൾ അദ്ന്യയും ആരോപിച്ചു.
നീതിതേടി പ്രധാനമന്ത്രിക്കും റായ്ഗഡ് പൊലീസ് സൂപ്രണ്ടിനും ഹരജി നൽകിയിരുന്നെങ്കിലും അർണബ് ഉൾപ്പെട്ടതുകൊണ്ട് കേസ് മൂടിവെക്കപ്പെടുകയായിരുന്നു. കേസിൽ രാഷ്ട്രീയമില്ലെന്നും തങ്ങൾക്ക് വേണ്ടത് നീതിയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.