ടി.ആർ.പി തട്ടിപ്പിൽ റിപ്പബ്ലിക് ടി.വി റിപ്പോർട്ടർക്ക് സമൻസ്; മറാത്തി ചാനലുടമകൾ അറസ്റ്റിൽ
text_fieldsമുംബൈ: അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി ടെലിവിഷൻ റേറ്റിങ് പോയൻറ് (ടി.ആർ.പി) കൃത്രിമമായി പെരുപ്പിച്ചുവെന്ന മുംബൈ പൊലീസിെൻറ ആരോപണത്തിന് പിന്നാലെ ചാനൽ റിപ്പോർട്ടർ പ്രദീപ് ഭണ്ഡാരിക്ക് സമൻസ്. നടി കങ്കണ റണാവത്തിെൻറ ഒാഫിസിലെ അനധികൃത നിർമാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാർത്ത പൊലിപ്പിക്കാൻ ആളുകളെ വിളിച്ചുകൂട്ടിയതുമായി ബന്ധപ്പെട്ടാണ് സമൻസ്.
നടൻ സുശാന്ത് സിങ് രജ്പുതിന് നീതിക്കായി പോരാടിയതിലെ പ്രതികാരമാണ് സമൻസെന്ന് പ്രദീപ് ആരോപിച്ചു. റിപ്പബ്ലിക് ടി.വി, ഫക്ത് മറാത്തി, േബാക്സ് സിനിമ ചാനലുകൾ ടി.ആർ.പി റേറ്റ് കൃത്രിമമായി വർധിപ്പിക്കാൻ ചാനൽ ഉപഭോക്താക്കൾക്ക് കൈക്കൂലി നൽകിയെന്ന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ് വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ടി.ആർ.പി നിരീക്ഷണം നടത്തുന്ന ഹൻസ് റിസർച് ഗ്രൂപ് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
ഹൻസ് നൽകിയ പരാതിയിൽ തങ്ങളുടെ പേരല്ല മറ്റൊരു ചാനലിെൻറ പേരാണുള്ളതെന്ന് റിപ്പബ്ലിക് ടി.വി അധികൃതർ ആരോപിച്ചു. എന്നാൽ, പരാതിയിൽ പേരില്ലെങ്കിലും അറസ്റ്റിലായവരും സാക്ഷികളും റിപ്പബ്ലിക് ടി.വിെക്കതിരെയാണ് മൊഴി നൽകിയതെന്നാണ് പൊലീസിെൻറ വിശദീകരണം.
ഹൻസ് ഗ്രൂപ്പിെൻറ രണ്ടു മുൻ ജീവനക്കാരും ഫക്ത് മറാത്തി ചാനലിെൻറ രണ്ട് ഉടമകളുമാണ് ഇതുവരെ അറസ്റ്റിലായത്. റിപ്പബ്ലിക് ടി.വി അധികൃതരെ ഉടൻ ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.