കുമാരസ്വാമി ഉടൻ രാജി വെക്കണം -യെദ്യൂരപ്പ
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ഉടൻ രാജി വെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ . രണ്ട് സ്വതന്ത്രരും ജെ.ഡി.എസിൽ നിന്നും കോൺഗ്രസിൽ നിന്നുമായി 15ൽപരം എം.എൽ.എമാരും രാജി വെച്ച് ബി.ജെ.പിയെ പിന്തുണ ക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വെക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വിമത എം.എൽ.എമാരുടെ രാജിയെ തുടർന്ന് കർണാടക ഭരണപക്ഷത്ത് ഉരുത്തിരിഞ്ഞ രാഷ്ട്രീയ പ്രതിസന്ധി ഒമ്പത് ദിവസേത്താളമായി തുടരുകയാണ്. അതിനിടെ സഖ്യസര്‍ക്കാറിൻെറ ശ്രമങ്ങള്‍ക്ക് ഇന്ന് വീണ്ടും തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് ഇന്നലെ നിലപാടെടുത്ത എം.ടി.ബി നാഗരാജ് ഇന്ന് വീണ്ടും മുംബൈയിലെ വിമത ക്യാമ്പിലെത്തി. മറ്റ് രണ്ട് പേര്‍ കൂടി വിമതര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.
നിലവിൽ വിമത എം.എൽ.എയായ രാമലിംഗ റെഡ്ഡിയുമായി അനുനയ ശ്രമങ്ങള്‍ തുടരുന്നുണ്ട്. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ കോണ്‍ഗ്രസ് എം.എല്‍.എമാരുമായും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും എച്ച്.ഡി ദേവഗൌഡയുമായും ചര്‍ച്ചകള്‍ നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.