‘രക്ഷാപ്രവർത്തന നാടകം’; കെട്ടിടം തകർന്ന് ഭാര്യയും അമ്മയും മരിച്ച സമാജ്‍വാദി നേതാവ് പറയുന്നു
text_fieldsലഖ്‌നോ: ലഖ്‌നോവിൽ ബഹുനില കെട്ടിടം തകർന്നുവീണ് ഭാര്യയെയും അമ്മയെയും നഷ്ടപ്പെട്ട സമാജ്‌വാദി പാർട്ടി വക്താവ് അബ്ബാസ് ഹൈദർ രക്ഷാപ്രവർത്തനത്തിൽ അലംഭാവം ആരോപിച്ച് രംഗത്ത്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "ഇപ്പോൾ എന്തുചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങൾ ഇപ്പോൾ ഇല്ല. എന്റെ അച്ഛനും ആറ് വയസുള്ള മകനും ആശുപത്രിയിലാണ്" -അബ്ബാസ് ഹൈദർ പറഞ്ഞു.
മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നും കെട്ടിടം തകർന്നതിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഇവിടെ നടന്നത് നാടകമായിരുന്നു. ഉത്തർപ്രദേശ് തലസ്ഥാനമായ ഹസ്രത്ഗഞ്ച് പ്രദേശത്തെ അഞ്ച് നിലകളുള്ള അപ്പാർട്ട്മെന്റ് ചൊവ്വാഴ്ച വൈകുന്നേരമാണ് തകർന്നുവീണത്. ഡസനിലധികം ആളുകൾ അതിനടിയിൽ കുടുങ്ങി. ഹൈദറിന്റെ ഭാര്യ ഉസ്മ ഹൈദർ (30), അമ്മ ബീഗം ഹൈദർ (87) എന്നിവർ മരിച്ചു. പത്തിലധികം പേരെ ഇതുവരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.