കുഴൽക്കിണർ ദുരന്തം: സമാന്തര കിണർ നിർമാണം നീളുന്നു
text_fieldsകോയമ്പത്തൂർ: തിരുച്ചി മണപാറ നടുക്കാട്ടുപട്ടി ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ സുജിത്ത് വിത്സ നെ പുറത്തെടുക്കാനുള്ള ശ്രമം ദുഷ്കരമാവുന്നു. 72 മണിക്കൂർ പിന്നിടുേമ്പാഴും രക്ഷാപ്രവർത്തനത്തിലെ കാലതാമസം ആശങ ്ക ഉയർത്തുകയാണ്. ഒരാൾക്ക് കടന്നുപോകാവുന്നവിധം 100 അടി ആഴത്തിൽ സമാന്തരമായി കുഴിയും ടണലും നിർമിച്ച് കുട്ടിയ െ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. എൽ ആൻഡ് ടിയുടെ 320 ന്യൂട്ടൺ ശക്തിയുള്ള റിഗ് യന്ത്രം ഉപയോഗിച്ചാണ് ക ുഴിയെടുക്കുന്നത്. 35 അടിക്കുശേഷം കാഠിന്യമേറിയ പാറക്കെട്ടുകളിൽ തുരങ്കമുണ്ടാക്കാനുള്ള ശ്രമമാണ് ദുഷ്കരമായത്. ഡ്രില്ലിങ് യന്ത്രത്തിലെ േബ്ലഡുകൾക്ക് ക്ഷതം സംഭവിക്കുന്നതും പ്രശ്നമായി. ഇടക്കിടെ മഴയും പെയ്യുന്നുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതുവരെ 55 അടി വരെ മാത്രമാണ് കുഴി നിർമിക്കാനായത്.
അതേസമയം, സമാന്തരമായി നിർമിച്ച കുഴിയിൽ രാത്രി ഫയർഫോഴ്സ് ജീവനക്കാരനെ ഇറക്കി. അടിത്തട്ടിലെ മണ്ണ്, പാറ എന്നിവയുടെ കാഠിന്യം പരിശോധിക്കുന്നതിെൻറ ഭാഗമായാണ് ജീവനക്കാരൻ ദിലീപ്കുമാറിനെ കോണി വഴി ഇറക്കിയത്. ഒാക്സിജൻ സിലിണ്ടർ ഉൾപ്പെടെ ജീവൻരക്ഷ സംവിധാനങ്ങളോടെയാണ് ഇറങ്ങിയത്. ഇയാൾ പുറത്തുവന്നശേഷം പ്രവൃത്തി പുനരാരംഭിക്കും.
60 അടി മുതൽ പാറകളുണ്ടായിരിക്കാൻ സാധ്യതയില്ലെന്നാണ് ഭൂമിശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. കരിമ്പാറകളില്ലാത്ത ഭാഗത്ത് കുഴിയെടുക്കൽ എളുപ്പമാവും. കുഴൽക്കിണറിൽ 88 അടിയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുട്ടിയുടെ ശരീരത്തിന് പുറത്തുവീണ മണ്ണ് വാക്വം ഉപകരണം ഉപയോഗിച്ച് എടുത്തുമാറ്റാനും ശ്രമിക്കുന്നുണ്ട്. സമാന്തര കിണറിൽനിന്ന് കുട്ടി കിടക്കുന്ന കുഴൽക്കിണറിലേക്ക് രണ്ടുമീറ്റർ നീളത്തിൽ ടണൽ നിർമിക്കുന്ന ജോലി മനുഷ്യ നിർമിതമായിരിക്കും. ടണൽ നിർമിച്ച് കുട്ടിയെ പുറത്തേെക്കടുക്കുന്ന ദൗത്യത്തിന് തമിഴ്നാട് ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിലെ ഏഴുപേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ രണ്ടുപേരെയാണ് ആദ്യഘട്ടത്തിൽ ഇറക്കുക.
സമാന്തര കിണർ നിർമാണത്തിന് പ്രതീക്ഷിച്ച വേഗം ൈകവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ദൗത്യശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന തമിഴ്നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കറും സംസ്ഥാന റവന്യൂ കമീഷണർ കെ. രാധാകൃഷ്ണനും സമ്മതിച്ചു. ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഫോണിൽ ബന്ധപ്പെട്ട് ദൗത്യശ്രമത്തെക്കുറിച്ച് അന്വേഷിച്ചതായും കുട്ടിയുടെ മോചനത്തിനായി പ്രാർഥിക്കുന്നതായും അറിയിച്ചു. തമിഴ്നാട്ടിൽ ആരാധനാലയങ്ങളും മറ്റും കേന്ദ്രീകരിച്ച് കൂട്ട പ്രാർഥനകളും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.